Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ത്യന്‍ ലേബര്‍...

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശിപാര്‍ശ നടപ്പാക്കണം –എളമരം കരീം

text_fields
bookmark_border
ആലപ്പുഴ: മിനിമം കൂലി 18,000 രൂപയാക്കണമെന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശിപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളുടെ കാര്യങ്ങള്‍ക്ക് ഒരുപരിഗണനയും നല്‍കുന്നില്ല. 50 കോടിയോളം ജനങ്ങളാണ് ഇന്ത്യയില്‍ തൊഴിലെടുത്ത് ജീവിക്കുന്നത്. ഇതില്‍ നാലരക്കോടി ജനങ്ങള്‍ക്ക് മാത്രമേ സ്ഥിരം ജോലിയും വരുമാനവുമുള്ളൂ. അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിനും ആഴ്ചയില്‍ ഒരുദിവസമാണ് തൊഴില്‍ ലഭിക്കുന്നത്. സ്കീം വര്‍ക്കര്‍മാര്‍ക്ക് മിനിമം കൂലി ഉറപ്പാക്കണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ സ്കീം വര്‍ക്കര്‍മാര്‍ തൊഴിലാളികളല്ല, വളന്‍റിയര്‍മാരാണെന്നും അവര്‍ക്ക് കൂലി നിശ്ചയിക്കേണ്ടതില്ളെന്നുമാണ് കേന്ദ്രമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത്. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളിലെ തൊഴിലാളികള്‍ക്കും മിനിമം കൂലി ലഭിക്കുന്നില്ല. മിനിമം കൂലി നല്‍കാനുള്ള തൊഴില്‍പോലും ഈ മേഖലകളില്‍ ഇപ്പോഴില്ല. പ്രധാന വിഷയങ്ങളില്‍ ജനം സംഘടിക്കുന്നത് ഒഴിവാക്കാനാണ് ബി.ജെ.പി വര്‍ഗീയത ഇളക്കിവിടുന്നത്. അത് തിരിച്ചറിഞ്ഞ് മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനൊപ്പം വര്‍ഗീയതക്കെതിരായ പോരാട്ടവും ശക്തമാക്കണമെന്ന് എളമരം കരീം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story