Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎലിപ്പനി ബാധിതര്‍...

എലിപ്പനി ബാധിതര്‍ വര്‍ധിക്കുന്നു; ആലപ്പുഴ രണ്ടാം സ്ഥാനത്ത്

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയില്‍ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യവകുപ്പിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ രോഗവ്യാപനത്തിന്‍െറ കാര്യത്തില്‍ ജില്ലക്ക് രണ്ടാംസ്ഥാനമാണ്. കഴിഞ്ഞവര്‍ഷം 282 പേര്‍ക്കാണ് ജില്ലയില്‍ എലിപ്പനി ബാധിച്ചത്. ഇതില്‍ രണ്ടുമരണവും സംഭവിച്ചു. തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. ഈ വര്‍ഷവും ആലപ്പുഴയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 29 പേര്‍ക്ക് രോഗം പിടിപെട്ടു. എലി നശീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതാണ് എലിപ്പനി വ്യാപകമാകാന്‍ കാരണം. സാധാരണ മഴക്കാലത്താണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. പ്രധാനമായും വൃക്കയുടെ പ്രവര്‍ത്തനത്തെ തകര്‍ത്ത് രോഗിയെ മരണത്തിലേക്ക് എത്തിക്കുന്നു. ഇത്തരക്കാര്‍ ഡയാലിസിസിന് വിധേയരായാണ് ജീവന്‍ രക്ഷിക്കുന്നത്. രോഗത്തെ തടയാന്‍ പ്രതിരോധമരുന്നുകള്‍ ഉണ്ടെങ്കിലും ആരും ഉപയോഗിക്കാത്തതാണ് എലിപ്പനി നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പിന് കഴിയാത്തത്. സംസ്ഥാനത്ത് 2016ല്‍ 1702 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. തിരുവനന്തപുരത്ത് 752 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ ഏഴ് മരണം ഉണ്ടായി. എലിപ്പനിക്ക് പുറമെ ഡെങ്കിപ്പനിയും ജില്ലക്ക് ഭീഷണി ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 832 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വര്‍ഷം ഇതുവരെ 23 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടു. ഇതോടെ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കടുത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുലര്‍ത്തുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story