Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓ​പ​റേ​ഷ​ൻ ഗു​ണ്ട; ...

ഓ​പ​റേ​ഷ​ൻ ഗു​ണ്ട; നാ​ലു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ നടപ്പാക്കുന്ന ഓപറേഷൻ ഗുണ്ടയുടെ ഭാഗമായി നാലു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായി 20 വർഷക്കാലമായി ഒളിവിലായിരുന്ന ആലപ്പുഴ മാളികമുക്ക് സ്വദേശി നിസാർ, വിവിധ മോഷണക്കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വള്ളികുന്നം പുത്തൂരേത്ത് സ്വദേശി ഷജീർ, കായംകുളം സ്റ്റേഷനിൽ 13 വർഷമായി ക്രിമിനൽ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ പെരിങ്ങാല സ്വദേശി ഷിബി, മാന്നാർ സ്റ്റേഷനിൽ കഴിഞ്ഞ വർഷം മൂന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മാന്നാർ എണ്ണയ്ക്കാട് സ്വദേശി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. എണ്ണയ്ക്കാട് സ്വദേശി ശശി, അമ്പലപ്പുഴ കോമന സ്വദേശി രാഹുൽ, അനന്ദു എന്നിവരെ ജില്ല െപാലീസ് മേധാവിയുടെ ആൻറി ഗുണ്ട സ്ക്വാഡിെൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കാപ്പാ നിയമം ശക്തമായി നടപ്പാക്കുന്നതിെൻറ ഭാഗമായി ഒരു മാസത്തിനിടെ ആറുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ സാമൂഹിക വിരുദ്ധർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ല പൊലീസ് ചീഫ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story