Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ...

യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വി​െൻറ വീ​ട്ടി​ലെ സ്​​ഫോ​ട​നം: വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ു

text_fields
bookmark_border
കറ്റാനം: യൂത്ത് കോൺഗ്രസ് നേതാവിെൻറ വീട്ടിലെ സ്ഫോടനവുമായി ബന്ധെപ്പട്ട് സാമൂഹിക മാധ്യമങ്ങളിലുണ്ടായ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സൽമാൻ പൊന്നേറ്റിലിെൻറ വീടിന് മുൻവശത്താണ് കഴിഞ്ഞ ഡിസംബറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് സംഭവം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ചാറ്റിങ് വന്നത്. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറി ശാന്തിഷ് സി.െഎക്ക് പരാതി നൽകി. ഇതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിഷയത്തിൽ എതിർപ്പുള്ള കോൺഗ്രസ് പ്രവർത്തകരാണ് ചാറ്റിങ് വിവരം കൈമാറിയതെന്ന് ഡി.വൈ.എഫ്.െഎ നേതാക്കൾ പറയുന്നു. അതേസമയം ചാറ്റിങ് വിശദാംശം എന്ന പേരിൽ പുറത്തുവന്ന വിവരം വ്യാജമാണെന്ന് സൽമാൻ പൊന്നേറ്റിൽ പറഞ്ഞു. ഫേക് െഎ.ഡിയിലൂടെ ചാറ്റിങ് നടത്തി യൂത്ത് കോൺഗ്രസിനെ അപമാനിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story