Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുറഞ്ഞ ചിലവിൽ...

കുറഞ്ഞ ചിലവിൽ സ്ക്വാഷുമായി "വനിത സെൽഫി'

text_fields
bookmark_border
മാരാരിക്കുളം: കത്തിയെരിയുന്ന വേനലിൽ ആശ്വാസമേകാൻ കുറഞ്ഞ െചലവിൽ സ്ക്വാഷുകൾ നിർമിച്ച് കഞ്ഞിക്കുഴിയിലെ വനിത സെൽഫി പ്രവർത്തകർ. നാട്ടിൻപുറത്ത് സുലഭമായി ലഭിക്കുന്ന ചെമ്പരത്തിപ്പൂവ്, ഇരുമ്പൻ പുളി എന്നിവയും ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി തുടങ്ങിയ പഴവർഗങ്ങളും ഉപയോഗിച്ചാണ് വനിത സെൽഫിയുടെ സ്ക്വാഷ് നിർമാണം. കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കിന് കീഴിലുള്ള വനിത ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പാണ് 50 സ്ത്രീകളടങ്ങിയ വനിത സെൽഫി. വിവാഹ ആലോചന മുതൽ ഭക്ഷണം വിളമ്പി നൽകൽ വരെ കുറഞ്ഞ െചലവിൽ ഇവർ ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ജോലിയില്ലാത്ത സമയങ്ങളിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂല്യവർധിത ഉൽപന്നങ്ങളും നിർമിച്ചുവരുന്നു. അരിപ്പൊടി, മുളകുപൊടി, മല്ലി, മഞ്ഞൾപ്പൊടി, ചോളെപ്പാടി, പുഞ്ച അരിപ്പൊടി എന്നിവയും വനിത സെൽഫിയുടെ ബ്രാൻഡിൽ മാർക്കറ്റിൽ ഇറക്കിക്കഴിഞ്ഞു. ഇവർ തയാറാക്കുന്ന കഞ്ഞിക്കുഴി ഇഡലിക്ക് ആവശ്യക്കാർ ഏറെയാണ്. ഗുണമേന്മയുള്ള വനിത സെൽഫി ഉൽപന്നങ്ങൾ ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിന് സമീപമുള്ള ബാങ്ക് ഹെഡ് ഒാഫിസിൽനിന്ന് ലഭിക്കും. കുടുംബശ്രീയുടെ സംസ്ഥാന ഫാക്കൽറ്റി അംഗം സുദർശനഭായി ടീച്ചറാണ് പരിശീലകയും രക്ഷാധികാരിയും. ബാങ്ക് പ്രസിഡൻറ് അഡ്വ. എം. സന്തോഷ്കുമാറും നിർദേശങ്ങളുമായി കൂടെയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story