Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡരികിലെ...

റോഡരികിലെ കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി

text_fields
bookmark_border
പൂച്ചാക്കല്‍: റോഡുകളിലെ കൈയേറ്റങ്ങൾ പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. തുറവൂര്‍-പമ്പ പാതയുടെ തൈക്കാട്ടുശ്ശേരി മുതല്‍ മാക്കേകവല വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മാക്കേകവല മുതല്‍ പൂച്ചാക്കല്‍ വരെയുള്ള റോഡരികിലെ കൈയേറ്റങ്ങളും ഒഴിപ്പിച്ചു. പൊലീസിെൻറ സഹായമില്ലാതെയാണ് ഒഴിപ്പിക്കൽ. ആവശ്യമെങ്കില്‍ മാത്രം പൊലീസിെൻറ സഹായം തേടുമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പൂച്ചാക്കൽ മുതൽ വടക്കോട്ടുള്ള ഭാഗങ്ങളാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്. റോഡരികിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക ഷെഡുകൾ ഉടമകൾതന്നെ പൊളിച്ചുമാറ്റി. ശേഷിച്ച ഷെഡുകളും ബോർഡുകളും കൊടിമരങ്ങളും മറ്റും എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുനീക്കി. പെട്രോൾ പമ്പിന് സമീപം നാട്ടുകാരിൽ ചിലർ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത് അൽപസമയത്തെ സംഘർഷത്തിന് ഇടയാക്കി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഓടമ്പള്ളി വരെയുണ്ടായിരുന്ന കൈയേറ്റങ്ങാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്. ചൊവ്വാഴ്ച ഓടമ്പള്ളിയിൽ നിന്ന് ഒഴിപ്പിക്കൽ നടപടി തുടരും. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം പട്ടണക്കാട് ഓഫിസിെൻറ മേൽനോട്ടത്തിലാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉച്ചഭാഷിണിയിലൂടെയും നോട്ടീസിലൂടെയും അധികൃതര്‍ ജനങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story