Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2016 6:33 PM IST Updated On
date_range 21 Sept 2016 6:33 PM ISTബസിടിച്ച് ബൈക്ക് യാത്രക്കാരുടെ മരണം: ജനരോഷത്തില്‍ മാവേലിക്കര നിശ്ചലമായി
text_fieldsbookmark_border
മാവേലിക്കര: ബസിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മിച്ചല്‍ ജങ്ഷന്‍ ഉപരോധിച്ചു. 1.40 ഓടെ ആരംഭിച്ച പ്രതിഷേധം നാലുമണിവരെ നീണ്ടു. സംഭവസ്ഥലത്തുനിന്ന് അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റാനുള്ള പൊലീസിന്‍െറ ശ്രമം തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. നാട്ടുകാര്‍ക്കൊപ്പം യാത്രക്കാരും പ്രതിഷേധത്തിന്‍െറ ഭാഗമായി. നഗരസഭാ പ്രദേശത്തെ റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന അനധികൃത കൈയേറ്റം പൊളിച്ചുനീക്കുക, ബസുകളുടെ ട്രാഫിക് നിയമലംഘനത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കുക, അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. ആര്‍. ഗിരീഷ് തഴക്കര, അനി വര്‍ഗീസ്, ഹരിദാസ് പല്ലാരിമംഗലം, കോശി തുണ്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപരോധത്തില്‍ നഗരസഭാ ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും അണിചേര്‍ന്നു. മാവേലിക്കര സി.ഐ പി. ശ്രീകുമാര്‍, ജോയന്‍റ് ആര്‍.ടി.ഒ രമണന്‍ എന്നിവര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ സന്നദ്ധരായില്ല. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ എ. ഗോപകുമാര്‍ എത്തി നടപടി സ്വീകരിക്കാമെന്ന് നല്‍കിയ ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ വാഹനം നീക്കാന്‍ അനുവദിച്ചത്. തുടര്‍ന്ന് ചെയര്‍പേഴ്സണിന്‍െറ നിര്‍ദേശപ്രകാരം മുനിസിപ്പല്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ 26നകം കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും അന്ന് മിച്ചല്‍ ജങ്ഷനിലെ പ്രശ്നങ്ങള്‍ക്ക് ശ്വാശത പരിഹാരമുണ്ടാക്കാമെന്നും ആര്‍.ഡി.ഒ ഉറപ്പുനല്‍കി. മിച്ചല്‍ ജങ്ഷന് 50 മീറ്റര്‍ പരിസരത്ത് പാര്‍ക്കിങ് ഒഴിവാക്കാനും വഴിയോരകച്ചവടം ഒഴിവാക്കാനും മിച്ചല്‍ ജങ്ഷനിലെ ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലറ്റ് മാറ്റിസ്ഥാപിക്കാന്‍ സ്ഥലം കണ്ടത്തൊനും യോഗം തീരുമാനമെടുത്തു. പാതയോരങ്ങളിലെ കുഴികള്‍ അടക്കാനും ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കാനും പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാവേലിക്കരയില്‍ അപകടസാധ്യതയേറിയ നിരവധി സ്ഥലങ്ങളുടെണ്ടെന്നും വഴിയോരകച്ചവടങ്ങള്‍ അപകടകാരണമായേക്കാമെന്നും ഇവരെ ഒഴിപ്പിക്കാനുള്ള നടപടികളുടെയും ഭാഗമായി പൊലീസ്, ഭക്ഷ്യസുരക്ഷ, മോട്ടോര്‍ വാഹനവകുപ്പ്, പി.ഡബ്ള്യു.ഡി എന്നിവയുടെ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു. അപകടകാരണമായ മറ്റക്കല്‍ എന്ന സ്വകാര്യ ബസിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി മാവേലിക്കര ജോയന്‍റ് ആര്‍.ടി.ഒ ആര്‍. രമണന്‍ അറിയിച്ചു. ബസിന്‍െറ പെര്‍മിറ്റ്് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്തതായും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, പി.ഡബ്ള്യു.ഡി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story