Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഹര്‍ബാന്‍ വരച്ച...

മെഹര്‍ബാന്‍ വരച്ച ചിത്രങ്ങള്‍ കാണാന്‍ സുരേഷ് ഗോപിയും

text_fields
bookmark_border
അരൂര്‍: വര്‍ണങ്ങള്‍ ചാലിച്ച് കുഞ്ഞു മെഹര്‍ബാന്‍ വരച്ച ചിത്രങ്ങള്‍ നേരില്‍ കാണാന്‍ വെള്ളിത്തിരയിലും പാര്‍ലമെന്‍റിലും തിളങ്ങുന്ന താരം എത്തി. ചന്തിരൂര്‍ അല്‍ അമീന്‍ പബ്ളിക് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി ആറ് വയസ്സുകാരി മെഹര്‍ബാന്‍ സജീറിന്‍െറ 35ഓളം ചിത്രങ്ങളുടെ പ്രദര്‍ശനം രാജ്യസഭാ അംഗമായ സിനിമനടന്‍ സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പ്രദര്‍ശനം. സുരേഷ് ഗോപിക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ മുഹമ്മദ് താഹിര്‍ അധ്യക്ഷത വഹിച്ചു. അല്‍ അമീന്‍ എജുക്കേഷനല്‍ ട്രസ്റ്റ് സെക്രട്ടറി സിയാദ് കോക്കര്‍, പ്രിന്‍സിപ്പല്‍ ആശ യതീശ്, പി.ടി.എ പ്രസിഡന്‍റ് ബി. വിനോദ് എന്നിവര്‍ സംസാരിച്ചു. ചിത്രങ്ങള്‍ ആസ്വദിച്ച് കണ്ട സുരേഷ് ഗോപി ചിത്രകാരി മെഹര്‍ബാനെ അഭിനന്ദിച്ചു. പനങ്ങാട് ചാവടിപറമ്പില്‍ മുഹമ്മദ് സജീര്‍- ഖമര്‍ബാന്‍ ദമ്പതികളുടെ മകളാണ് മെഹര്‍ബാന്‍ സജീര്‍. 500നുമേല്‍ ചിത്രങ്ങള്‍ വരച്ച ഖമര്‍ബാന്‍ ഏഴ് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അമ്മയും മകളും വരക്കുന്ന ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്യുന്നത് മുഹമ്മദ് സജീറാണ്. എല്‍.കെ.ജിയില്‍ പഠനം ആരംഭിച്ചത് മുതലാണ് മെഹര്‍ വരകളുടെ ലോകത്തേക്ക് കടന്നത്. സുരേഷ് ഗോപിയുടെ ഡല്‍ഹിയിലെ വസതിയില്‍ മെഹറിന്‍െറ മാതാവ് ഖമര്‍ബാന്‍ വരച്ച ചിത്രങ്ങള്‍ ഭിത്തികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story