Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടലാക്രമണ ദുരിതാശ്വാസ...

കടലാക്രമണ ദുരിതാശ്വാസ ക്യാമ്പ് : അന്തേവാസികള്‍ക്ക് പുനരധിവാസം അകലെ

text_fields
bookmark_border
അമ്പലപ്പുഴ: കടലാക്രമണം മൂലം പുറക്കാട് പഴയങ്ങാടി കരിനില വികസന ഏജന്‍സി ഹാളില്‍ കഴിയുന്നവരുടെ ഓണം ത്രിശങ്കുവില്‍. താമസിക്കാന്‍ സൗകര്യക്കുറവും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ബുദ്ധിമുട്ടും കാരണം പലരും ക്യാമ്പ് വിട്ടുപോയി. ഓണം എത്തിയിട്ടും ഇവരുടെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല. 2014 ജൂലൈയിലുണ്ടായ കടലാക്രമണം മൂലം അമ്പലപ്പുഴ പായല്‍കുളങ്ങര പടിഞ്ഞാറ് പുറക്കാട് ഓന്നാം വാര്‍ഡിലുള്ള 11 കുടുംബങ്ങളെയാണ് ക്യാമ്പില്‍ താമസിപ്പിച്ചത്. അന്നുമുതല്‍ ഇവര്‍ ദുരിത ജീവിതമാണ് നയിക്കുന്നത്. ക്യാമ്പിലെ ആദ്യത്തെ ആറുമാസം ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരുന്നു. പിന്നീട് ഭക്ഷണത്തിനോ മറ്റ് സഹായം എത്തിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിച്ചില്ളെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു. പായല്‍കുളങ്ങര സതീഷ് ഭവനത്തില്‍ പൊന്നന്‍, പായല്‍കുളങ്ങര പുത്തന്‍പറമ്പില്‍ ശിവാനി, പുതുവല്‍ദാസ് എന്നിവരുടെ കുടുംബമാണ് ക്യാമ്പില്‍ കഴിയുന്നത്. അതേസമയം ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് തോട്ടപ്പള്ളിയില്‍ മൂന്നുസെന്‍റ് സ്ഥലം കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച് പട്ടയം നല്‍കിയിരുന്നു. വീടുവെക്കാന്‍ ധനസഹായം നല്‍കണമെന്നാണ് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story