Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാരമ്പര്യവഴിയില്‍...

പാരമ്പര്യവഴിയില്‍ രാധാകൃഷ്ണന്‍; മികച്ച ക്ഷീരകര്‍ഷകനായി അംഗീകാരം

text_fields
bookmark_border
ചാരുംമൂട്: അമ്മയില്‍നിന്ന് ലഭിച്ച കാര്‍ഷികസംസ്കാരത്തിന് അവാര്‍ഡിന്‍െറ പൊന്‍തൂവല്‍ തിളക്കം. ആലപ്പുഴ ജില്ലാ ക്ഷീരവികസന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് വള്ളികുന്നം മലമേല്‍ ചന്ത നന്ദനത്തില്‍ എം. രാധാകൃഷ്ണനാണ് (56)ലഭിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മ നല്‍കിയ ഒരു പശുക്കുട്ടിയില്‍നിന്നാണ് ക്ഷീരകര്‍ഷകരംഗത്തേക്ക് എത്തുന്നത്. മൂന്നുവര്‍ഷമായി ക്ഷീരകാര്‍ഷികമേഖലയിലും കാല്‍ നൂറ്റാണ്ടായി കരകൃഷിയടക്കം മേഖലയില്‍ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ഭാര്യയുടെയും മക്കളുടെയും പൂര്‍ണ സഹായത്താലാണ് ക്ഷീര രംഗത്ത് തുടക്കംകുറിച്ചത്. ജഴ്സിയിനത്തിലും മുന്തിയ ഇനം വിവിധ തരത്തിലെ 32 പശുക്കളാണ് ഫാമിലുള്ളത്. അവാര്‍ഡിന്‍െറ തിളക്കത്തിലാണ് ക്ഷീര രംഗം തുടങ്ങുന്നത്. 2015ലും ’16ലും മികച്ച ക്ഷീരകര്‍ഷക പഞ്ചായത്തുതല അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മില്‍മയുടെ ജില്ലാതല അവാര്‍ഡ് 10ന് ഏറ്റുവാങ്ങും. ഭാര്യ കല്‍പക കരുനാഗപ്പള്ളി കുലശേഖരപുരം സര്‍വിസ് സഹകരണബാങ്കില്‍ ബ്രാഞ്ച് മാനേജറായി ജോലി നോക്കുന്നു. മക്കളായ ആര്‍. കൃഷ്ണന്‍ ഉണ്ണിയും ആര്‍. വിശ്വജിത്തും വിദ്യാര്‍ഥികളാണ് .
Show Full Article
TAGS:LOCAL NEWS 
Next Story