Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബസുകള്‍ സമാന്തരമായി...

ബസുകള്‍ സമാന്തരമായി നിര്‍ത്തുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
വടുതല: ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ഗതാഗത തടസ്സം രൂക്ഷം. വടുതല ജങ്ഷന്‍ അടക്കം പ്രധാന സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ സമാന്തരമായി നിര്‍ത്തുന്നത് മൂലമാണ് ഗതാഗത തടസ്സം രൂക്ഷമാകുന്നത്. ഇത് മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരേസമയം എതിര്‍ദിശകളില്‍ എത്തുന്ന ബസുകള്‍ സ്റ്റോപ്പില്‍ സമാന്തരമായി നിര്‍ത്തുകയാണ് പതിവ്. ഇതുമൂലം ബസുകള്‍ക്ക് പിന്നാലെ വാഹനങ്ങളും നിര്‍ത്തേണ്ടിവരുന്നു. കഷ്ടിച്ച് ഇരുചക്രവാഹനത്തിനുമാത്രം പോകാനുള്ള സ്ഥലമാണ് ഉുണ്ടാവുക. ഇതിനിടയിലൂടെ ബൈക്കുകള്‍ ഓടിക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്ന ആളുകളാണ് അപകടത്തില്‍പെടുന്നത്. അപകടം ഒഴിവാക്കുന്നതിന് എല്ലാ സ്റ്റോപ്പുകളിലും എതിര്‍ദിശകളിലത്തെുന്ന ബസുകള്‍ നിര്‍ത്താന്‍ പ്രത്യേകം സ്ഥലം നിര്‍ദേശിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പൊലീസും തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story