Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ വെട്ടിയവരെ റിമാന്‍ഡ് ചെയ്തു

text_fields
bookmark_border
ചാരുംമൂട്: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ വെട്ടിയ കേസില്‍ അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. ഡ്രൈവര്‍ കരിമുളക്കല്‍ പൊന്‍പുലരിയില്‍ സുരേഷിനെ (44) വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ കണ്ണനാകുഴി പ്രഭാലയത്തില്‍ പ്രഭാകരന്‍പിള്ള (42), കരിമുളക്കല്‍ കാഞ്ഞിരവിളയില്‍ സ്വാമി ദാസന്‍ (45) എന്നിവരെയാണ് മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 29ന് രാവിലെ കരിമുളക്കല്‍ പാലൂത്തറയില്‍വെച്ചാണ് ബൈക്കിലത്തെിയ ഇവര്‍ സുരേഷിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന പ്രതികളെ തെങ്കാശിയില്‍നിന്ന് കഴിഞ്ഞദിവസം മാവേലിക്കര സി.ഐ പി. ശ്രീകുമാറിന്‍െറയും നൂറനാട് എസ്.ഐ വി. ബിജുവിന്‍െറയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story