Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാലയങ്ങള്‍...

വിദ്യാലയങ്ങള്‍ സര്‍ഗാത്മക കേന്ദ്രങ്ങള്‍ കൂടിയാവണം –കെ.സി. വേണുഗോപാല്‍ എം.പി

text_fields
bookmark_border
നീര്‍ക്കുന്നം: പാഠപുസ്തകങ്ങള്‍ക്കപ്പുറത്തും ലോകമുണ്ടെന്നും അവയോട് സര്‍ഗാത്മകമായി പ്രതികരിക്കുന്നവരാണ് യഥാര്‍ഥത്തില്‍ വിജയിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. നീര്‍ക്കുന്നം അല്‍ഹുദാ ഇംഗ്ളീഷ് സ്കൂളിലെ ക്ളബുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെയും മനുഷ്യനെയും പരിസ്ഥിതിയെയും ക്രിയാത്മകമായി പരിചരിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കേണ്ടുന്ന കേന്ദ്രങ്ങളായി കലാലയങ്ങള്‍ മാറണം. ബ്ളോക് മെംബര്‍ യു.എം. കബീര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സബീര്‍ഖാന്‍, മുത്തലിബ് തുടങ്ങിയവര്‍ സംസാരിച്ചു. ഫഹ്മിദ സത്താര്‍ അവതരിപ്പിച്ച മോണോആക്ട് പാരിസ്ഥിതിക ബോധവത്കരണം ഉള്‍ക്കൊള്ളുന്നതായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. നൗഷാദ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വിജയശ്രീ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story