Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതുക്കിപ്പണിത ആനാരി...

പുതുക്കിപ്പണിത ആനാരി ചുണ്ടന്‍ നീരണിഞ്ഞു

text_fields
bookmark_border
ഹരിപ്പാട്: പുതുക്കിപ്പണിത ആനാരി ചുണ്ടന്‍ ആനാരി കടവില്‍ നീരണിഞ്ഞു. ഞായറാഴ്ച രാവിലെ നടന്‍ ഭീമന്‍ രഘു നീറ്റിലിറക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, ചെറുതന പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രത്നകുമാരി, ചുണ്ടന്‍വള്ള ഉടമാസംഘം പ്രസിഡന്‍റ് ആര്‍.കെ. കുറുപ്പ്, സെക്രട്ടറി മാത്യു ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചുണ്ടന്‍വള്ളങ്ങളുടെ രാജശില്‍പി കോഴിമുക്ക് നാരായണന്‍ ആചാരി 1963ല്‍ പണിത ആനാരി ചുണ്ടന്‍ അദ്ദേഹത്തിന്‍െറ പുത്രന്‍ ഉമാമഹേശ്വരനാണ് പുനര്‍നിര്‍മിച്ചത്. അമരം മുതല്‍ വെടിത്തടി വരെയുള്ള ഭാഗം പൂര്‍ണമായും മാറ്റി ആധുനിക മത്സരവള്ളംകളിക്ക് അനുയോജ്യമായ രീതിയിലാണ് പുതുക്കിപ്പണിതത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഗ്രാന്‍റായി നല്‍കിയ 11 ലക്ഷം രൂപയടക്കം 19 ലക്ഷം ചെലവിട്ടാണ് പുതുക്കിപ്പണിതത്. വിവിധ കരകളിലെ ചുണ്ടന്‍വള്ള സമിതികളുടെ ഭാരവാഹികളും ബോട്ട് ക്ളബുകളുടെ പ്രതിനിധികളുമടക്കം നിരവധി ആളുകള്‍ നീറ്റിലിറക്കല്‍ ചടങ്ങിനത്തെിയിരുന്നു. കുമരകം ബോട്ട്ക്ളബാണ് ഇക്കുറി ആനാരി ചുണ്ടനില്‍ നെഹ്റു ട്രോഫിക്കായി തുഴയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story