Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഴകുന്തോറും...

പഴകുന്തോറും രുചിയേറും; കുട്ടനാടന്‍ കുടമ്പുളിക്ക് പ്രിയമേറുന്നു

text_fields
bookmark_border
കുട്ടനാട്: കുട്ടനാടന്‍ മണ്ണില്‍ വളരുന്ന കുടമ്പുളിക്ക് പ്രിയമേറുന്നു. മൃദുവും സ്വാദും ക്ഷാരഗുണമുള്ളതുമാണ് കുട്ടനാടന്‍ കുടമ്പുളി. റോഡുവക്കില്‍ പായയിലും ചാക്കിലും ഓലക്കീറുകളിലുമാണ് ഇവ ഉണക്കുന്നത്. പഴുത്തുവീഴുന്ന പുളി കുരുകളഞ്ഞ് കഴുകിയാണ് ഉണക്കുന്നത്. ഇത് കേടുവരാതെ വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ കഴിയും. പഴകുന്തോറും രുചി കൂടുമെന്നാണ് പഴമക്കാര്‍ പറയുന്നത്. മഴക്കാലമായാല്‍ ഉണക്കുന്നതിന് വീടുകളിലോ ഷെഡുകളിലോ പ്രത്യേകം ചേരുകെട്ടി പുകയിടും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം കുടമ്പുളി എത്താറുണ്ടെങ്കിലും കുട്ടനാടന്‍ പുളിക്കാണ് പ്രിയം. കുടത്തിന്‍െറ ആകൃതി ആയതിനാല്‍ കുടമ്പുളിയെന്നും തോടിന്‍െറ തീരങ്ങളില്‍ വളരുന്നതിനാല്‍ തോട്ടുപുളിയെന്നും പേരുണ്ട്. ഭക്ഷണത്തിനും മരുന്നിനും ഉപയോഗിക്കാറുണ്ട്. മഴക്കാല വിളവെന്ന് വിശേഷിപ്പിക്കാവുന്ന പുളിക്ക് വ്യാജനും സുലഭമാണ്. സീസണായതിനാല്‍ കിലോക്ക് 225 രൂപ വരെയാണ് വില. സീസണ്‍ കഴിയുന്നതോടെ 400 രൂപ വരെ ആകാനും സാധ്യതയുണ്ട്. വ്യവസായാടിസ്ഥാനത്തില്‍ പുളി സംഭരിച്ച് കുട്ടനാടന്‍ ബ്രാന്‍ഡായി വിപണിയില്‍ എത്തിച്ചാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗവുമാകും.
Show Full Article
TAGS:LOCAL NEWS 
Next Story