Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോളപ്പായല്‍...

പോളപ്പായല്‍ മത്സ്യത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്നു

text_fields
bookmark_border
ആലപ്പുഴ: പോളപ്പായല്‍ ശല്യം മൂലം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ ഉണ്ടായ തൊഴില്‍സ്തംഭനത്തിന് പരിഹാരം കാണണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാടശേഖരങ്ങളില്‍നിന്ന് പുറന്തള്ളുന്ന പോളപ്പായല്‍ കായലില്‍ നിറഞ്ഞതുമൂലം മാസങ്ങളായി മത്സ്യബന്ധനം നടക്കുന്നില്ല. തൊഴിലുപകരണങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടമുണ്ടാ യി. പോളപ്പായല്‍ നശീകരണത്തിന് പദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ സംസ്ഥാന നേതാക്കള്‍ ഈ മാസം 11ന് അരൂരില്‍ ഉപവസിക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍. പ്രസാദ്, അഡ്വ എം.കെ. ഉത്തമന്‍, കുമ്പളം രാജപ്പന്‍, കെ.ഡി. വിശ്വനാഥന്‍, ടി.കെ. തങ്കപ്പന്‍, എ.കെ. ജബ്ബാര്‍, ജോയി സി. കമ്പക്കാരന്‍, കെ.സി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story