Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിതാ പാര്‍ലമെന്‍റ്...

വനിതാ പാര്‍ലമെന്‍റ് നാളെ മങ്കൊമ്പില്‍

text_fields
bookmark_border
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ ‘വേണം നമുക്കൊരു സ്ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യവുമായി വനിതാ പാര്‍ലമെന്‍റ് ബുധനാഴ്ച മങ്കൊമ്പ് പി. കൃഷ്ണപിള്ള സ്മാരകത്തില്‍ നടക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍െറയും സുശീലാ ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രത്തിന്‍െറയും നേതൃത്വത്തിലാണ് പരിപാടി. രാവിലെ ഒമ്പതിന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്യും. 1000 പ്രതിനിധികള്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. സി.എസ്. സുജാത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനം നിര്‍വഹിച്ച് ശ്രീമതി ടീച്ചര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ ആദരിക്കും. കെ.ആര്‍. ഗൗരിയമ്മ, പി.കെ. മേദിനി തുടങ്ങിയവര്‍ ആദരം ഏറ്റുവാങ്ങും. 11.30ന് ഗ്രൂപ് ചര്‍ച്ച ആരംഭിക്കും. സ്ത്രീയും വികസനവും അധികാര വികേന്ദ്രീകരണവും കുടുംബശ്രീയും ആരോഗ്യം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, അസംഘടിത മേഖലകളും തൊഴിലെടുക്കുന്ന സ്ത്രീകളും സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ചര്‍ച്ച. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ, പി.പി. സംഗീത, ജി. രാജമ്മ, നിര്‍മല ശെല്‍വരാജന്‍, സൂസന്‍ കോടി, രമാദേവി തുടങ്ങിയവര്‍ പങ്കെടുക്കും. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ കുറ്റപത്രം തയാറാക്കുമെന്നും വികസന ബദലിന് രൂപം കൊടുക്കുമെന്നും സുജാത പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ജി. രാജേശ്വരി, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. യു. പ്രതിഭാഹരി, ജുമൈലത്ത്, കെ.എല്‍. ബിന്ദു, കെ.കെ. ജയമ്മ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story