Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഴ്സ് ക്വാര്‍ട്ടേഴ്സ് ...

നഴ്സ് ക്വാര്‍ട്ടേഴ്സ് സാമൂഹികവിരുദ്ധരുടെ താവളം

text_fields
bookmark_border
ചേര്‍ത്തല: അധികൃതരുടെ അവഗണനമൂലം നഗരമധ്യത്തില്‍ കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ വസ്തു നശിക്കുന്നു. ചേര്‍ത്തല എസ്.എന്‍.ജി.ബി.എച്ച്.എസ് സ്കൂളിന് മുന്‍വശം നഗരസഭ 12ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന നഴ്സ് ക്വാര്‍ട്ടേഴ്സാണ് ഒന്നരപ്പതിറ്റാണ്ടായി കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് താമസിക്കാന്‍ 40 വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിര്‍മിച്ച കെട്ടിടമാണിത്. ചുറ്റുമതില്‍ കെട്ടിയിട്ടുള്ള വസ്തുവില്‍ നിറയെ പുല്ലും പാഴ്ച്ചെടികളും വളര്‍ന്ന് കാടുകയറിയിരിക്കുകയാണ്. ഇപ്പോള്‍ ഇത് പ്രദേശവാസികളുടെ മാലിന്യംതള്ളല്‍ സ്ഥലമാണ്. ഇറച്ചി മാലിന്യവും മറ്റും ഇവിടെ കൊണ്ടിടുന്നതുമൂലം അഴുകി ദുര്‍ഗന്ധം വമിക്കുന്നു. കെട്ടിടത്തിന് പിന്നിലായുള്ള കിണറിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്.1999 വരെ ഇവിടെ താലൂക്ക് ആശുപത്രിയിലെ നഴ്സുമാര്‍ താമസിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. 12 സെന്‍റ് സ്ഥലത്ത് വരാന്തയും വിശാലമായ മുറികളാലും നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇപ്പോള്‍ ഇതിനുള്ളില്‍ കയറാന്‍ ജനത്തിന് ഭയമാണ്. വിഷമുള്ള ഇഴജന്തുക്കളെ പലരും കണ്ടിട്ടുണ്ട്. എന്നാല്‍, രാത്രിയും പകലുമെന്ന് വേര്‍തിരിവില്ലാതെ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്ന് സമീപത്ത് കച്ചവടം ചെയ്യുന്ന വ്യാപാരി പറഞ്ഞു. ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട താലൂക്ക് ആശുപത്രിയും ഇതിന്‍െറ നടത്തിപ്പ് ഉത്തരവാദിത്തമുള്ള നഗരസഭാ അധികൃതരും കണ്ടില്ളെന്ന് നടിക്കുന്ന കോടികളുടെ വസ്തു പ്രദേശവാസികള്‍ക്ക് ശാപമായി മാറുകയാണ്. മുന്‍കാലങ്ങളിലെപ്പോലെ ആശുപത്രിക്ക് സമീപം താമസിച്ച് ജോലിചെയ്യാന്‍ നഴ്സുമാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്സ് മെയിന്‍റനന്‍സ് ചെയ്യാതിരുന്നതെന്ന് നഗരസഭയുടെ മുന്‍ഭരണകര്‍ത്താക്കള്‍ പറയുന്നു. ഇപ്പോഴത്തെ ഭരണസമിതിക്ക് ഇങ്ങനെയൊരു കെട്ടിടവും സ്ഥലവും ഉണ്ടെന്നുതന്നെ അറിയില്ല. 2012ല്‍ ദേശീയ അംഗീകാരം ലഭിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഇപ്പോഴും നഴ്സുമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സില്ല. ദേശിയ അംഗീകാരം ലഭിക്കാന്‍ പഴയ കെട്ടിടങ്ങള്‍ പലതും പൊളിച്ച് നിരവധി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചപ്പോഴും ആശുപത്രിയുടേതായ നഴ്സ് ക്വാര്‍ട്ടേഴ്സിനെ അവഗണിച്ചു. ആശുപത്രിയില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെയുള്ള നഴ്സ് ക്വാര്‍ട്ടേഴ്സ് പുതുക്കി ആധുനിക രീതിയിലാക്കി നഴ്സുമാര്‍ക്ക് താമസിക്കാനും ആശുപത്രി സംബന്ധിച്ച് എമര്‍ജന്‍സിയല്ലാത്ത മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതിനായി നഗരസഭാ ഭരണസമിതി നടപടിയെടുക്കുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.
Show Full Article
TAGS:LOCAL NEWS 
Next Story