Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎക്സൈസ് വകുപ്പിന്‍െറ...

എക്സൈസ് വകുപ്പിന്‍െറ ‘ജാഗ്രത’ യാനം വെള്ളത്തില്‍ കിടന്ന് നശിക്കുന്നു

text_fields
bookmark_border
കുട്ടനാട്: കുട്ടനാട്ടില്‍ അനധികൃത മദ്യനിര്‍മാതാക്കളെയും വ്യാജമദ്യ ലോബിയെയും വലയിലാക്കാന്‍ എക്സൈസ് അധികൃതര്‍ ഒരുക്കിയ ജാഗ്രതായാനം മാസങ്ങളായി പ്രവര്‍ത്തനരഹിതമായി. യാനത്തിന്‍െറ പ്രവര്‍ത്തനം സാങ്കേതികമായി തടസ്സപ്പെട്ടതാണ് പരിശോധന നിലക്കാന്‍ കാരണം. 40 ലക്ഷം രൂപ ചെലവിട്ട് വകുപ്പ് സംഘടിപ്പിച്ച ബോട്ട് ഉള്‍പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ കഴിയുന്നതല്ല. ബോട്ടിന്‍െറ വലുപ്പക്കൂടുതല്‍ മൂലം വാറ്റുകേന്ദ്രങ്ങള്‍ കൂടുതലായുള്ള ഉള്‍പ്രദേശങ്ങളിലെ ഇടത്തോടുകളില്‍ പരിശോധനക്കായി ബോട്ടിന് എത്തിപ്പെടാനും കഴിയുന്നില്ല. ഇന്ധനച്ചെലവും വകുപ്പിന് താങ്ങാവുന്നതിലും ഏറെയാണ്. നിലവില്‍ കായല്‍തീരത്തെ ഷാപ്പുകളില്‍ മാത്രമാണ് ഈ ബോട്ടിലൂടെ എക്സൈസ് സംഘത്തിന് പരിശോധന നടത്താന്‍ കഴിയുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് കുട്ടനാടിന്‍െറ വിവിധ പ്രദേശങ്ങളില്‍ ദിനംപ്രതി എത്തുന്നത്. പ്രധാനമായും ഇവരെ ലക്ഷ്യമിട്ടാണ് കുട്ടനാട്ടില്‍ വാറ്റ് നടക്കുന്നത്. കുട്ടനാട്ടിലെ അനുമതിയുള്ള ഷാപ്പുകളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്‍െറ മൂന്നിരട്ടിയാണ് ഈ പ്രദേശങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. ശരിയായ പരിശോധനയും മറ്റ് നിരീക്ഷണവും നടക്കാത്തതാണ് മദ്യലോബി ഇവിടെ തഴച്ചുവളരാന്‍ കാരണം. ലോബികള്‍ക്കാകട്ടെ കായല്‍പരപ്പിലൂടെ കുതിച്ചുപായാന്‍ സഹായകമായ ആധുനിക സ്പീഡ്ബോട്ടുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് വാറ്റു പിടികൂടാന്‍ വകുപ്പ് വളരെ പ്രതീക്ഷയോടെ കൊണ്ടുവന്ന ജാഗ്രതായാനമാണ് ഇപ്പോള്‍ മാസങ്ങളായി പണിമുടക്കിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story