Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകയര്‍ കേരളയില്‍...

കയര്‍ കേരളയില്‍ ഇന്നുമുതല്‍ ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍

text_fields
bookmark_border
ആലപ്പുഴ: കയര്‍ കേരളയോടനുബന്ധിച്ച് കയര്‍ മേഖലയിലെ വ്യത്യസ്ത പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യeനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തെി മേഖലയെ പുനരുജ്ജീവിപ്പിക്കാനുമായി വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസം നടക്കും. കേന്ദ്ര ചെറുകിട, ഇടത്തരം സംരംഭക മന്ത്രി കല്‍രാജ് മിശ്ര, എം.എസ്.എം.ഇ അഡീഷനല്‍ സെക്രട്ടറിയും ഡെവലപ്മെന്‍റ് കമീഷണറുമായ സുരേന്ദ്രനാഥ് ത്രിപാഠി, മന്ത്രി അടൂര്‍ പ്രകാശ്, കൃഷി മന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. കയര്‍ മേഖലക്ക് പ്രാമുഖ്യം നല്‍കി പ്രകൃതിദത്ത നാരുകളിലൂന്നിയ ഉല്‍പന്നങ്ങളുടെ വൈവിധ്യവത്കരണമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന രാജ്യാന്തര സെമിനാറുകളുടെ മുഖ്യപ്രമേയം. ‘കേരളത്തിലെ കയര്‍മേഖലയുടെ സുസ്ഥിരത: വെല്ലുവിളികളും അവസരങ്ങളും’ എന്നത് പ്രമേയമാക്കിയാണ് നാലാം തീയതിയിലെ സെമിനാര്‍. ‘നൂതന പ്രകൃതിദത്ത നാരധിഷ്ഠിത ഉല്‍പന്നങ്ങള്‍: പ്രധാന വെല്ലുവിളികളും നവീന സങ്കേതങ്ങളും ഭാവി പദ്ധതികളും’ എന്ന വിഷയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന അന്തര്‍ദേശീയ സെമിനാറിന് പോര്‍ചുഗലിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഫൈബറസ് മെറ്റീരിയല്‍സ് റിസര്‍ച് ഗ്രൂപ് പ്രഫസര്‍ റൗള്‍ ഫന്‍ഗയറോ നേതൃത്വം നല്‍കും. കയര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള സൗണ്ട് പാനലിങ് സിസ്റ്റത്തിന്‍െറ വികസനത്തെപ്പറ്റി ആര്‍കിടെക്ടുമാരായ സാജന്‍ പുളിമൂടും ബാബു ചെറിയാനും സംസാരിക്കും. ‘പ്രകൃതിദത്ത നാരുകളുടെയും കയറിന്‍െറയും ഉല്‍പാദനത്തിലും സംസ്കരണത്തിലും സാങ്കേതിക ഉപയോഗങ്ങളിലുമുള്ള പുത്തന്‍ പ്രവണതകള്‍’ വിഷയത്തില്‍ പോളണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറല്‍ ഫൈബേര്‍സ് ജനറല്‍ ഡയറക്ടര്‍ പ്രഫ. ഡോ. റിസാര്‍ഡ് മൈക്കല്‍ കൊസ്ലോവ്സ്കിയും ‘തൊണ്ടില്‍നിന്നുള്ള ബൈന്‍ഡര്‍ലെസ് ബോര്‍ഡുകള്‍, ഉല്‍പന്നങ്ങളുടെ വൈവിധ്യവത്കരണം’ വിഷയത്തില്‍ നെതര്‍ലന്‍ഡ്സ് വാഗനിങ്ങന്‍ സര്‍വകലാശാലയിലെ ഫുഡ് ആന്‍ഡ് ബയോബേസ്ഡ് റിസര്‍ച് പ്രതിനിധി എഡ്വിന്‍ ആര്‍.പി. കീസേസും ‘പ്രകൃതിദത്തനാരുകളുടെയും കയറിന്‍െറയും വൈവിധ്യവത്കരണവും വിപണനവും’ വിഷയത്തില്‍ അമേരിക്കയിലെ ഹാന്‍ ഇന്‍റര്‍നാഷനല്‍ സ്ഥാപകന്‍ എജോണ്‍ നിക്കോളാസ് ഹാനും ബുധനാഴ്ച നേതൃത്വം നല്‍കും. വ്യാഴാഴ്ച നടക്കുന്ന ദേശീയ സെമിനാറില്‍ കയര്‍വ്യവസായത്തിലെ പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജേന്ദ്ര പ്രസാദും ഉച്ചക്കുശേഷം കേരളത്തിലെ ആലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ കയര്‍ മേഖലയുടെ സുസ്ഥിരതയെക്കുറിച്ച് കയര്‍ ഫെഡ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കെ.എം. രാജുവും ‘ചെറുകിട കയര്‍മേഖലയിലെ പ്രശ്നങ്ങളെയും അവസരങ്ങളെയും കുറിച്ച്് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജനും സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story