Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വകാര്യ ക്ളിനിക്കില്‍ ...

സ്വകാര്യ ക്ളിനിക്കില്‍ സംഘര്‍ഷം; പൊലീസുമായി റോഡില്‍ പിടിവലി

text_fields
bookmark_border
പൂച്ചാക്കല്‍: ഇലക്ട്രിസിറ്റി ജങ്ഷന് സമീപത്തെ സ്വകാര്യ ക്ളിനിക്കില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുമായി റോഡില്‍ പിടിവലി. മൂക്കില്‍ പെന്‍സില്‍ കയറിയ നിലയില്‍ വെള്ളിയാഴ്ച വൈകുന്നേരം കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ ക്ളിനിക്കില്‍ എത്തിയതാണ് സംഭവത്തിന്‍െറ തുടക്കം. കുട്ടിയെ പരിശോധിക്കാന്‍ താമസം വന്നതിനെ ബന്ധുക്കള്‍ ചോദ്യം ചെയ്തു. ഡോക്ടറുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ പൂച്ചാക്കല്‍ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസ് എത്തിയത്. ബന്ധുക്കളോട് തട്ടിക്കയറിയ പൊലീസ് ഇവരെ അറസ്റ്റ്ചെയ്ത് ജീപ്പില്‍ കയറ്റാന്‍ നടത്തിയ ശ്രമമാണ് പിടിവലിയിലത്തെിയത്. ജീപ്പില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന ബന്ധുക്കള്‍ റോഡില്‍ കിടന്നു. ഇത് ഏറെ നേരം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ജനം തടിച്ചുകൂടിയതോടെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. കണ്ടാലറിയുന്ന മറ്റുള്ളവരുടെ പേരില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനെതിരെ കേസെടുത്തതായി പൂച്ചാക്കല്‍ എസ്.ഐ ജി. സുരേഷ്കുമാര്‍ പറഞ്ഞു. കുട്ടിയെ മറ്റൊരു ക്ളിനിക്കിലത്തെിച്ച് മൂക്കില്‍ അകപ്പെട്ട പെന്‍സില്‍ പുറത്തെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story