Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right10 ലക്ഷത്തിന്‍െറ...

10 ലക്ഷത്തിന്‍െറ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുക്കുന്നു

text_fields
bookmark_border
വടുതല: അരൂക്കുറ്റി കൃഷിഭവനില്‍ 10 ലക്ഷം രൂപയുടെ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുക്കുന്നു. കൃഷിഭവന്‍െറ പേരില്‍ സര്‍ക്കാര്‍ കര്‍ഷര്‍ക്ക് അനുവദിച്ച ഉപകരങ്ങളാണ് നശിക്കുന്നത്. ട്രാക്ടര്‍, പവര്‍ റോളര്‍, ടില്ലര്‍, കട്ടിങ് മെഷീന്‍, കൊപ്ര ഉണക്കുന്ന ഉപകരണം, ട്രോളി തുടങ്ങിയവയടക്കമുള്ളവയാണ് തുരുമ്പെടുക്കുന്നത്. ഒരുവര്‍ഷമായി അരൂക്കുറ്റി പഞ്ചായത്തില്‍ ഉപകരങ്ങള്‍ എത്തിയിട്ട്. അന്നുമുതല്‍ പഞ്ചായത്തിനോടുചേര്‍ന്ന ഒരു ചെറിയ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതിന് പ്രത്യേക സംവിധാനം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്‍കുകയോ സൂക്ഷിക്കുകയോ ചെയ്യാതെ തുരുമ്പെടുത്ത് നശിച്ചു. കാര്‍ഷിക കര്‍മസേനയുടെ മേല്‍നേട്ടത്തിലാണ് ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് വാടകക്ക് നല്‍കുന്നത്. കര്‍മസേന പലതവണ പഞ്ചായത്തും കൃഷിഭവനുമായി ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. പഞ്ചായത്ത് പ്രസിഡന്‍റ് കര്‍മസേനയുടെ ചെയര്‍മാനും കൃഷി ഓഫിസര്‍ കണ്‍വീനറുമാണ്. കര്‍ഷകര്‍ കൃഷിഭവനില്‍ കയറിയിറങ്ങിയെങ്കിലും ഉപകരണങ്ങള്‍ നല്‍കിയില്ളെന്നാണ് ആക്ഷേപം. ഇതേച്ചൊല്ലി ബഹളവും ഉണ്ടായിട്ടുണ്ട്. കര്‍ഷകര്‍ ഉപയോഗിച്ച് മടക്കിക്കൊണ്ടുവരുന്ന ഉപകരണങ്ങള്‍ വെക്കാന്‍ സ്ഥലമില്ളെന്നുപറഞ്ഞ് അവരെ നിരാശപ്പെടുത്തി. പഞ്ചായത്ത് കെട്ടിടത്തില്‍ അനാഥമായി ക്കിടക്കുന്ന ഉപകരണങ്ങള്‍ കര്‍ഷകരുടെ ആവശ്യത്തിന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story