Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവടുതലയിലും...

വടുതലയിലും അരൂക്കുറ്റിയിലും അടിസ്ഥാന സൗകര്യം ഒരുക്കും –പഞ്ചായത്ത് പ്രസിഡന്‍റ്

text_fields
bookmark_border
വടുതല: അരൂക്കുറ്റിയിലും വടുതലയിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആബിദ അസീസ്. പഞ്ചായത്തിലുള്ളവര്‍ക്കും പുറത്തുനിന്ന് വരുന്നവര്‍ക്കും പൊതുസൗകര്യക്കുറവുകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നു. ഇക്കാര്യം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് പ്രധാന ജങ്ഷനുകളില്‍ പെട്ടി സ്ഥാപിക്കും. ക്ളീന്‍ കേരളയുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജന നടപടി സ്വീകരിക്കും. വീടുകളിലെ പ്ളാസ്റ്റിക് കവറുകള്‍ കഴുകി ഉണക്കിവെച്ചാല്‍ അത് ശേഖരിക്കാന്‍ ആളുകളെ നിയോഗിക്കും. മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടത്തൊന്‍ നടപടി സ്വീകരിച്ചതായും സ്ഥലം കിട്ടിയാലുടന്‍ ബ്ളോക് പഞ്ചായത്തുമായി സഹകരിച്ച് പ്ളാന്‍റ് സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. വടുതലയിലും അരൂക്കുറ്റിയിലും എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാന്‍ സൗകര്യമില്ല. ബസുകള്‍, ടാക്സി തുടങ്ങിയവക്ക് പാര്‍ക്കിങ് സൗകര്യങ്ങളും ഇല്ല. വഴിവിളക്കുകളും പ്രകാശിക്കുന്നില്ല. ഇക്കാര്യങ്ങളും സജീവമായി പരിഗണിക്കും. മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങള്‍ക്കൊപ്പം കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. അരൂക്കുറ്റി പാലത്തിലെ വഴിവിളക്ക് പ്രകാശിപ്പിക്കാന്‍ അരൂര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. വാഹന പാര്‍ക്കിങ്ങിന് സ്ഥലവും കണ്ടത്തെുമെന്ന് അവര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story