Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്യോഗസ്ഥര്‍...

ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ജനപ്രതിനിധികളില്ല; മാവേലിക്കര താലൂക്ക് സഭയില്‍ വിമര്‍ശം

text_fields
bookmark_border
മാവേലിക്കര: മാവേലിക്കര താലൂക്ക് വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ജനപ്രതിനിധികള്‍ എത്തിയില്ല. കഴിഞ്ഞയോഗത്തില്‍ അധ്യക്ഷത വഹിച്ച ആര്‍. രാജേഷ് എം.എല്‍.എ യോഗത്തില്‍ എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ ഇത്തവണ തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം എല്ലാ ഓഫിസ് തലവന്മാരും എത്തി. പൊലീസ് വിഭാഗം വന്നില്ല. ജനപ്രതിനിധികളില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്രമാണ് പങ്കെടുത്തത്. ഇതുമൂലം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ജൂലൈയിലെ യോഗത്തില്‍ കോട്ടത്തോട് വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേകയോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യോഗതീരുമാനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വീണ്ടും യോഗം ചേരാനുള്ള തീരുമാനം നടപ്പായില്ല. എം.എല്‍.എയുടെ സൗകര്യാര്‍ഥം ഈ മാസം 15ന് മുമ്പ് യോഗം ചേരാനാണ് തീരുമാനം. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രഘുപ്രസാദ് അധ്യക്ഷത വഹിച്ചു, അനി വര്‍ഗീസ്, മനോജ് പി. ശേഖര്‍, എം.കെ. ദാസ്, ബാബു ജോര്‍ജ്, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story