Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എമ്മിലെ...

സി.പി.എമ്മിലെ ചക്കളത്തിപ്പോര് തന്നെ ബാധിക്കില്ല –ഉണ്ണിത്താന്‍

text_fields
bookmark_border
ആലപ്പുഴ: സി.പി.എമ്മിലെ ചക്കളത്തിപ്പോര് തന്നെ ബാധിക്കില്ളെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. ആലപ്പുഴയില്‍ ബുധനാഴ്ച നടക്കുന്ന കൈരളി-ശ്രീ സിനിമാശാലകളുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ളെന്ന ജി. സുധാകരന്‍ എം.എല്‍.എയുടെ പരസ്യപ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് കേരളത്തിന്‍െറ മുന്‍മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമാണ്. അദ്ദേഹത്തെ എല്ലാ അര്‍ഥത്തിലും ക്ഷണിക്കേണ്ടത് അനിവാര്യമാണ്. അതില്‍ സുധാകരന്‍ കുപിതനായിട്ട് കാര്യമില്ല. പിന്നെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ സാന്നിധ്യം സുധാകരനെ അലോസരപ്പെടുത്തുന്നതില്‍ തനിക്ക് പങ്കില്ല. സ്ഥലം എം.എല്‍.എക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നുമാത്രമാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. അത്ര വിശാല കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. സിനിമാശാലകളുടെ ഉദ്ഘാടന കാര്യങ്ങള്‍ അറിയിച്ചില്ളെന്ന സുധാകരന്‍െറ പരാമര്‍ശം അടിസ്ഥാനരഹിതമാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിയറ്റര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോള്‍ പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി ആലപ്പുഴയില്‍ നടക്കുന്നതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ളെന്നാണ് അറിയിച്ചത്. ഒരു പ്രതിഷേധവും അപ്പോള്‍ പറഞ്ഞിരുന്നില്ല. ഉദ്ഘാടനത്തിന് ക്ഷണിച്ച് കത്തുമായി ചെന്നവരോട് മാന്യമായി പെരുമാറുകയും എത്തിച്ചേരുമെന്ന് അറിയിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രതിഷേധിക്കാത്ത സുധാകരന്‍ ഇപ്പോള്‍ ബഹിഷ്കരണ ഭീഷണി മുഴക്കുന്നത് ഇരട്ടത്താപ്പാണ്. എന്നാല്‍, വിവാദങ്ങള്‍ക്ക് താനില്ല. സുധാകരന്‍ വന്നില്ളെങ്കിലും കാര്യങ്ങള്‍ നടക്കും. പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനാണെന്നും ചെയര്‍മാന്‍ പറഞ്ഞു. തന്‍െറ മണ്ഡലത്തില്‍ വരുന്ന തിയറ്ററുകളുടെ ഉദ്ഘാടന ചടങ്ങിലേക്ക് വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചതിലെ നീരസം നേരത്തേ ജി. സുധാകരന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. തന്നെ പരിപാടിയില്‍ അവഗണിക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്നായിരുന്നു സുധാകരന്‍െറ ആരോപണം. ഇതിന്‍െറ കൂടി പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ബഹിഷ്കരണ പ്രഖ്യാപനത്തോട് രാജ്മോഹന്‍ ഉണ്ണിത്താന്‍െറ പ്രതികരണം.
Show Full Article
TAGS:
Next Story