വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരം; അവകാശ പ്രഖ്യാപനം ഇന്ന്

10:38 AM
15/09/2015
അരൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിവരുന്ന ഭൂസമരത്തിന്‍െറ ഭാഗമായി കുത്തിയതോട് പഞ്ചായത്തിലെ അവകാശപ്രഖ്യാപന സമ്മേളനം ചൊവ്വാഴ്ച നടക്കും. പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കിഴക്കേ മുഖപ്പ് പ്രദേശത്ത് 1997ല്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം സര്‍ക്കാറിന്‍െറ കൈവശമുള്ള 81 സെന്‍റ് സ്ഥലം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10ന് കുത്തിയതോട് ജങ്ഷനില്‍ പ്രഖ്യാപന സമ്മേളനം ഭൂ സമരസമിതി സംസ്ഥാന കണ്‍വീനര്‍ സമദ് നെടുമ്പാശ്ശേരി ഉദ്ഘാടനം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി എം.എച്ച്. ഉവൈസ്, വൈസ് പ്രസിഡന്‍റ് വി.എ. അബൂബക്കര്‍, സെക്രട്ടറി സജീബ് ജലാല്‍, നാസര്‍ ആറാട്ടുപുഴ, അരൂര്‍ മണ്ഡലം പ്രസിഡന്‍റ് ശിവരാമന്‍ പറയകാട്, ജോസഫ് കടക്കരപ്പള്ളി, മോഹനന്‍ ചേര്‍ത്തല, ഭൂസമരസമിതി താലൂക്ക് കണ്‍വീനര്‍ മുജീബ് കുത്തിയതോട് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ഭൂസമര സമിതി പ്രവര്‍ത്തകരും ഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യും. ‘ഇത് ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമി’ എന്ന് ബോര്‍ഡ് സ്ഥാപിക്കും.
TAGS
Loading...
COMMENTS