Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിജ്ഞാനത്തിന് ഇസ്ലാം...

വിജ്ഞാനത്തിന് ഇസ്ലാം മുന്‍ഗണന നല്‍കി –പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
മണ്ണഞ്ചേരി: വിജ്ഞാനത്തിന് എന്നും മുന്‍ഗണന നല്‍കിയ ചരിത്രമാണ് ഇസ്ലാമിനുള്ളതെന്നും ഇതില്‍ മദ്റസളുടെ പങ്ക് വലുതാണെന്നും പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്‍ മുസ്ലിം ജമാഅത്ത് ഗോള്‍ഡന്‍ ജൂബിലി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്റസകള്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായ അസ്ഥിത്വം നല്‍കി. മുന്‍തലമുറ ത്യാഗവും ബുദ്ധിമുട്ടുകളും സഹിച്ച് പടുത്തുയര്‍ത്തിയ ഈ മതപാഠശാലകള്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ തികഞ്ഞ അഭിമാനബോധമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. സമ്മേളനത്തില്‍ ഷാജഹാന്‍ ഇടത്തിണ്ണ അധ്യക്ഷത വഹിച്ചു. ടി.എച്ച്. ജാഫര്‍ മൗലവി ആമുഖ പ്രഭാഷണവും നവാസ് മന്നാനി പരവൂര്‍ മുഖ്യ പ്രഭാഷണവും നടത്തി. ഉസ്താദുമാരെയും വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. മഹല്‍ പ്രസിഡന്‍റ് കുന്നപ്പള്ളി മജീദ്, ജനറല്‍ സെക്രട്ടറി പി.യു. ഷറഫ് കുട്ടി, ഷഫീഖ് കാസിം, സജീര്‍ അബൂബക്കര്‍, നിഷാദ് അന്‍വരി, മുഹമ്മദലി ഹുദവി, കെ.ഇ. മാഹീന്‍, അബൂബക്കര്‍ മൗലവി, എ. ഇബ്രാഹിംകുട്ടി മൗലവി, എ. അബ്ദുല്‍ ലത്തീഫ് മൗലവി, എസ്. മുഹമ്മദ് സാലി, മുജീബ്, ഷഫീഖ് കോര്യംപള്ളി, എ. ബഷീര്‍, അബ്ദുല്‍ റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story