Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഴയനടക്കാവ് റോഡിന്‍െറ ...

പഴയനടക്കാവ് റോഡിന്‍െറ ശോച്യാവസ്ഥ; യൂത്ത്കോണ്‍ഗ്രസ് കാത്തിരിപ്പ് സമരം നടത്തി

text_fields
bookmark_border
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ഒരു നിര്‍മാണവും നടക്കാതെ കിടക്കുന്ന പുന്നപ്ര പഴയനടക്കാവ് റോഡിന്‍െറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുന്നപ്ര വൈദ്യുതി ഓഫിസിന് മുന്നില്‍ കാത്തിരിപ്പ് സമരം നടത്തി. പുന്നപ്ര സൗത് മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്. റോഡിന്‍െറ നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം നടപ്പായില്ല. റോഡിലുള്ള വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വൈദ്യുതി ഓഫിസിലെ ചില ഇടത് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധ യോഗം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കമാല്‍ പൈങ്ങാമഠം, നാസര്‍ പൈങ്ങാമഠം, നിസാര്‍ വെള്ളാപ്പള്ളി, സുധ സുദര്‍ശനന്‍, സജീര്‍, ജോബിന്‍, ഷാജി നാല്‍പതില്‍, താജുദ്ദീന്‍, ഷുക്കൂര്‍, ഡി. രാജു, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story