Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയില്‍ 12.32...

ജില്ലയില്‍ 12.32 കോടിയുടെ തീരദേശ കുടിവെള്ള പദ്ധതികള്‍ –മന്ത്രി ബാബു

text_fields
bookmark_border
തുറവൂര്‍: തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേന 12.32 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. പള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐ.പി ബ്ളോക്കിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം 2.27 കോടി രൂപ ചെലവില്‍ 14 കുടിവെള്ള പദ്ധതികള്‍ ആലപ്പുഴയില്‍ നടപ്പാക്കിക്കഴിഞ്ഞു. 10.05 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയിലെ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കുകയാണ് ലക്ഷ്യം. തീരദേശമേഖലയില്‍ 2838 വീടുകള്‍ നിര്‍മിക്കുന്നതിന് രണ്ടുലക്ഷം വീതം നല്‍കി. ജില്ലയില്‍ 1163 വീടുകളുടെ അറ്റുകുറ്റപ്പണി നടത്തുന്നതിന് 50,000 രൂപ വീതം മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കി. ആലപ്പുഴയിലെ തീരദേശ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കോര്‍പറേഷന്‍ നടപ്പാക്കുന്ന 6.19 കോടി രൂപയുടെ ആരോഗ്യ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി ബ്ളോക് പണിയുന്നത്. 1.68 കോടി രൂപ അടങ്കല്‍ തുകയില്‍ നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകളും ഇരുനിലകളിലും നഴ്സുമാര്‍ക്ക് മുറികളും ഉണ്ടായിരിക്കും. കുത്തിയതോട്, തുറവൂര്‍, ചെല്ലാനം എന്നീ മത്സ്യഗ്രാമങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് പള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. തൃക്കുന്നപ്പുഴ, മാരാരിക്കുളം, ആലപ്പുഴ ആരോഗ്യ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 46.65 കോടി രൂപയുടെ തീരദേശ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കണ്ണാടന്‍, പഞ്ചായത്ത് പ്രസിഡന്‍റ് മോളി സുഗുണാനന്ദന്‍, വൈസ് പ്രസിഡന്‍റ് ടി.ആര്‍. പൊന്നപ്പന്‍, ബ്ളോക് പഞ്ചായത്തംഗം മേരിക്കുട്ടി ബെനഡിക്ട്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അജിത ടോമി, പി.എന്‍. ശാന്തകുമാരി, സി.എം. കുഞ്ഞിക്കോയ, അംഗങ്ങളായ ജെയ്സണ്‍ പീറ്റര്‍, വി.കെ. പൊന്നന്‍, ലൈല പ്രസന്നന്‍, അബ്ദുന്നാസര്‍, എം. ബഷീര്‍, അനില, വഹിദാ ഖമറുദ്ദീന്‍, എന്‍. സജി, ഡോ. സേതുമാധവന്‍, ഒ.ഐ. സ്റ്റാലിന്‍, കെ.എ. നെല്‍സണ്‍, വി.ആര്‍. ബൈജു, ഡോ. പി.ടി. മാത്യു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story