Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ തെക്ക്...

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്‍െറ ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. 103 തവണ രക്തദാനം നടത്തിയ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തംഗം പി. മണിക്കുട്ടനെ ചടങ്ങില്‍ എം.പി ആദരിച്ചു. നേരത്തേ രക്തദാനത്തില്‍ സെഞ്ച്വറികടന്ന മണിക്കുട്ടനെ കേരള സ്റ്റേറ്റ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. രക്തദാനം മഹാദാനമാണെന്നും മണിക്കുട്ടന്‍േറത് മനുഷ്യസ്നേഹത്തിന്‍െറ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നന്മയാണെന്നും എം.പി പറഞ്ഞു. അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളില്‍ ഉഴലുന്നവര്‍ക്കും രക്തം നല്‍കുന്നതിന് പൊതുസമൂഹത്തിന് മണിക്കുട്ടന്‍െറ പ്രവര്‍ത്തനം പ്രേരണയാകും. പഞ്ചായത്ത് പ്രസിഡന്‍റ് സതി എസ്. നാഥ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സുലൈഖ, വൈസ് പ്രസിഡന്‍റ് കരുമാടി മുരളി, ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വത്സല എസ്. വേണു, എ. സാബു, സുലോചന സുതന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണന്‍ നായര്‍, വാര്‍ഡംഗം ശ്രീലേഖ, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ഹോമിയോ ഡോക്ടര്‍ വി.എന്‍. ഉമാദേവി, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഗംഗ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story