Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കരുത്

text_fields
bookmark_border
ആലപ്പുഴ: ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത റൂട്ടുകളില്‍ ലിമിറ്റഡ് സ്റ്റോപ് സര്‍വിസ് തുടങ്ങാന്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് അസോസിയേഷന്‍ (കെ.എസ്.ആര്‍.ടി.ഇ.എ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാപ്രസിഡന്‍റ് കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. ദുര്‍ഗാദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. പത്മകുമാര്‍ കണക്കും അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആര്‍. നാസര്‍, ടി.കെ. ദേവകുമാര്‍, അസോസിയേഷന്‍ സംസ്ഥാന നേതാക്കളായ എസ്. വിനോദ്, ജി. ഗിരീഷ്കുമാര്‍, ബി. രമേശ്കുമാര്‍, പി. ഗോപാലകൃഷ്ണന്‍, പി.കെ. പ്രസാദ്, സുനിത കുര്യന്‍ എന്നിവര്‍ സംസാരിച്ചു. വി.ബി. അശോകന്‍ സ്വാഗതവും ഫ്രാന്‍സിസ് ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഫ്രാന്‍സിസ് ജോസഫ് (പ്രസി.), ജി. ദുര്‍ഗാദാസ് (സെക്ര.), കെ. പത്മകുമാര്‍ (ട്രഷ.).
Show Full Article
TAGS:
Next Story