Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണവളകള്‍ മോഷ്ടിച്ചു

text_fields
bookmark_border
ചെങ്ങന്നൂര്‍: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണവളകള്‍ കവര്‍ന്നു. മുളക്കുഴ കാരക്കാട് പാറക്കല്‍ രംഗനിലയത്തില്‍ രംഗനാഥന്‍െറ ഭാര്യ സുധാമണിയുടെ (61) ഒരുപവന്‍ വീതം വരുന്ന മൂന്ന് വളകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ മോഷ്ടാവ് അപഹരിച്ചത്. അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ചെറുമകളോടൊപ്പം ഉറങ്ങുകയായിരുന്ന സുധാമണിയുടെ രണ്ട് വളകള്‍ അറുത്തെടുക്കുകയായിരുന്നു. അസുഖത്തിന് മരുന്ന് കഴിച്ചതിനാല്‍ മയങ്ങിപ്പോയ ഇവര്‍ ആദ്യത്തെ രണ്ട് വളകള്‍ അറുത്തുമാറ്റുന്നത് അറിഞ്ഞില്ല. മൂന്നാമത്തെ വള അറുത്തുമാറ്റുന്നതിനിടെ ഇവര്‍ ഉണര്‍ന്നെങ്കിലും മരുന്നിന്‍െറ മയക്കത്തില്‍, ഒടിഞ്ഞ വള തലയണക്കിടയില്‍ വെച്ച ശേഷം ബാത്റൂമില്‍ പോവുകയായിരുന്നു. തിരികെ വരുമ്പോഴേക്കും മോഷ്ടാവ് ഈ വളയും അപഹരിച്ചിരുന്നു. വള കാണാതിരുന്നതിനെ തുടര്‍ന്ന് സുധാമണി നടത്തിയ പരിശോധനയിലാണ് കൈയില്‍ക്കിടന്ന മറ്റ് വളകളും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന രംഗനാഥനെ വിളിച്ചുണര്‍ത്തി. ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:
Next Story