Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിണറായിയുടെ നിലപാട്...

പിണറായിയുടെ നിലപാട് ആലപ്പുഴയിലെ സി.പി.എം നേതാക്കളുടെ മുഖം രക്ഷിക്കാന്‍ –ഷുക്കൂര്‍

text_fields
bookmark_border
ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി വിജയന്‍െറ നിലപാട് ആലപ്പുഴയില്‍ വെള്ളാപ്പള്ളി നടേശനുമായി ബന്ധമുള്ള സി.പി.എം നേതാക്കളുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍. എസ്.എന്‍.ഡി.പിയുടെ സ്പോണ്‍സേര്‍ഡ് ടീമാണ് ആലപ്പുഴയിലെ സി.പി.എം നേതാക്കളെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, എം.എല്‍.എമാരായ ജി. സുധാകരന്‍, ഡോ. തോമസ് ഐസക് എന്നിവര്‍ക്ക് വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമുണ്ട്. ബി.ജെ.പിയും വെള്ളാപ്പള്ളിയുമായുള്ള കൂട്ട് വ്യക്തമായിട്ടും അത് മറച്ച് കോണ്‍ഗ്രസിനുമേല്‍ കുതിരകയറാനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നത്. ഇത് അപഹാസ്യമാണ്. പിണറായി വിജയനും വി.എസും വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ജില്ലയിലെ സി.പി.എം നേതാക്കള്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതൊന്നും കാണാതെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി വിജയന്‍ പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. സി.പി.എം നേതാക്കളും ജില്ലാ സെക്രട്ടറിയും നടത്തുന്ന വര്‍ഗീയ ശക്തികളുമായുള്ള അവിശുദ്ധ ബന്ധം തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story