Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതിരമാലയില്‍പെട്ട ഏഴ്...

തിരമാലയില്‍പെട്ട ഏഴ് മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാര്‍ രക്ഷിച്ചു

text_fields
bookmark_border
പറവൂര്‍: കുഞ്ഞിത്തൈയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയി തിരമാലയില്‍പെട്ട ഏഴ് മത്സ്യത്തൊഴിലാളികളെ പിന്നാലെ വന്ന ബോട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മനക്കോടം ലൈറ്റ്ഹൗസിന് പടിഞ്ഞാറുവശം പതിനാലുഭാഗത്തുവച്ച് ശക്തമായ തിരമാലകളില്‍പ്പെട്ട് അഷ്ടപതിയെന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ഇതിലുണ്ടായിരുന്ന ഏഴുപേരെയാണ് പിന്നാലെ വന്ന മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. കുഞ്ഞിത്തൈ സ്വദേശികളായ സ്രാങ്ക് സുരേഷ് (48), ഡ്രൈവര്‍ രാധാകൃഷ്ണന്‍ (55) തൊഴിലാളികളായ തിരുവനന്തപുരം സ്വദേശി ആന്‍റണി (48), ആലപ്പുഴ സ്വദേശികളായ റോയി(40), സുനില്‍(38), ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ടു പേര്‍ എന്നിവരാണ് കടലില്‍ അപകടത്തില്‍പ്പെട്ടത്. ബോട്ട് തകര്‍ന്നത് കണ്ട മദര്‍മേരി വള്ളത്തിലെ ജീവനക്കാര്‍ വയര്‍ലസ് മുഖേന ഒലീവ് എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാര്‍ക്ക് സന്ദേശം കൈമാറിയാണ് വിവരമറിയിച്ചത്. അപകടസ്ഥലത്ത് പാഞ്ഞത്തെിയ ഈ രണ്ട് ബോട്ടിലെയും ജീവനക്കാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. അവശരായ ഇവരെ ബോട്ടില്‍ കുഞ്ഞിത്തൈയില്‍ എത്തിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം ഇവരെ വിട്ടയച്ചു. പിന്നീട് ഇവര്‍ ഏഴുപേരും വീടുകളിലേക്ക് തിരിച്ചു പോയി. പള്ളിപ്പുറം സ്വദേശികളായി രാജീവ്, വര്‍ഗീസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Show Full Article
TAGS:
Next Story