Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനീര്‍ത്തടങ്ങള്‍...

നീര്‍ത്തടങ്ങള്‍ നികത്തി റോഡ് നിര്‍മിച്ചു; വീടുകള്‍ വെള്ളത്തിലായി

text_fields
bookmark_border
തുറവൂര്‍: അശാസ്തീയമായ റോഡ് നിര്‍മാണം, വീടുകള്‍ വെള്ളത്തിലായി. കുത്തിയതോട് പഞ്ചായത്ത് 10ാം വാര്‍ഡില്‍ നായില്ലത്ത് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളാണ് വെള്ളത്തിലായത്. തുറവൂര്‍ നായില്ലത്ത് നികര്‍ത്തില്‍ തങ്കപ്പന്‍, ഷാമന്‍സില്‍ ഇബ്രാഹിംകുട്ടി, നായില്ലത്ത് നികര്‍ത്ത് ശോഭാപുരുഷന്‍, നായില്ലത്ത് നികര്‍ത്ത് ഹേമലത എന്നിവരുടെ വീടുകളാണ് പൂപ്പള്ളി എന്‍.സി.സി റോഡില്‍നിന്ന് നായില്ലത്ത് നികര്‍ത്ത് വഴി റോഡ് നിര്‍മിച്ചതിനെ തുടര്‍ന്ന് വെള്ളത്തിലായത്. നായില്ലത്ത് കോളനി പ്രദേശത്തെ വെള്ളം ഒഴുകിപ്പോയിരുന്ന നീര്‍ത്തടങ്ങള്‍ നികത്തിയാണ് റോഡ് നിര്‍മിച്ചത്. മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്നതിന് വലിയ കുഴല്‍ സ്ഥാപിക്കുകയോ കാന നിര്‍മിക്കുകയോ ചെയ്തില്ല. വെള്ളിയാഴ്ച രാവിലെ ഈ ്രപദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ എക്സ്കവേറ്ററുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷഭരിതമായ രംഗങ്ങളുണ്ടായി. സംഭവം കേട്ടറിഞ്ഞ് ജനങ്ങള്‍ തിങ്ങിക്കൂടി. ചിലര്‍ പരസ്പരം വാഗ്വാദം മുഴക്കി. പാര്‍ട്ടി നേതാക്കളത്തെി ഇവരെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.
Show Full Article
TAGS:
Next Story