Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജൈവ പച്ചക്കറി കൃഷി...

ജൈവ പച്ചക്കറി കൃഷി പദ്ധതിയുമായി പൂര്‍വ വിദ്യാര്‍ഥി–അധ്യാപക സംഘം

text_fields
bookmark_border
കായംകുളം: കൃഷ്ണപുരം കാപ്പില്‍കിഴക്ക് എന്‍.എന്‍.എം.യു.പി സ്കൂള്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറ്, ഏഴ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇതിന്‍െറ ഭാഗമായി കൃഷ്ണപുരം സി.പി.സി.ആര്‍.സി.ഐയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്കായി ബോധവത്കരണവും പരിശീലന ക്ളാസും സംഘടിപ്പിക്കും. 13ന് ഉച്ചക്ക് രണ്ടിന് കാപ്പില്‍ കുറ്റിപ്പുറം മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കൃഷി ഓഫിസര്‍ മിനി എന്‍. പിള്ള ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ അടക്കമുള്ളവ വിതരണം ചെയ്യും. 20 വീടുകള്‍ വീതമുള്ള ഗ്രൂപ്പുകള്‍ രൂപവത്കരിച്ചാണ് കൃഷി ഇറക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മൂന്ന് ഗ്രൂപ്പുകള്‍ക്കും മൂന്ന് കര്‍ഷകര്‍ക്കും അവാര്‍ഡ് നല്‍കും. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ സഹായം അടക്കമുള്ള പദ്ധതികളും വിജയകരമായി സംഘടിപ്പിച്ചുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് പ്രസന്നകുമാരനുണ്ണിത്താന്‍, ജനറല്‍ സെക്രട്ടറി തോമസ് മാത്യു കരിഞ്ഞപ്പള്ളി, എ. അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story