Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂര്‍–കുമ്പളങ്ങി...

അരൂര്‍–കുമ്പളങ്ങി ഫെറിയില്‍ ചങ്ങാട സര്‍വിസ് പുന:സ്ഥാപിച്ചു

text_fields
bookmark_border
അരൂര്‍: അരൂര്‍-കുമ്പളങ്ങി ഫെറിയില്‍ ചങ്ങാട സര്‍വിസ് പുന$സ്ഥാപിച്ചു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് യാത്രക്കാരുടെ കടത്തുകൂലി കൂട്ടാതെ വാഹനങ്ങളുടെ കടത്തുകൂലി മാത്രം വര്‍ധിപ്പിച്ചാണ് സര്‍വിസ് പുന$സ്ഥാപിച്ചത്. കുമ്പളങ്ങി പഞ്ചായത്ത് സെക്രട്ടറിയാണ് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍വന്നതോടെ പഞ്ചായത്ത് സമിതി തീരുമാനങ്ങള്‍ എടുക്കുന്നതിന് മടിച്ചു. ഇതിനിടെ കൂടിയാലോചനകളില്‍ കടത്തുകൂലി വര്‍ധിപ്പിക്കാനുള്ള ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളി. ഇതോടെ കരാറുകാരന്‍ പിന്‍വാങ്ങുകയും ചങ്ങാട സര്‍വിസ് പൂര്‍ണമായും നിലക്കുകയും ചെയ്തു. പ്രക്ഷോഭങ്ങള്‍ പലവിധം അരങ്ങേറിയതോടെ പഞ്ചായത്തിന് ഇടപെടാതിരിക്കാന്‍ കഴിയാതായി. സ്കൂള്‍ കുട്ടികളുടെ പഠനം മുടങ്ങിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. തല്‍ക്കാലം ചാര്‍ജ്് വര്‍ധിപ്പിച്ചുകൊണ്ട് സര്‍വിസ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാല്‍നടയാത്രികന് രണ്ടുരൂപയില്‍ നിന്നും വര്‍ധനവില്ല. ഇരുചക്രവാഹനത്തിന്‍െറ ചാര്‍ജ് ഏഴ് രൂപയില്‍ നിന്നും 10 രൂപയും ഓട്ടോറിക്ഷ 10 രൂപയില്‍ നിന്നും 15 രൂപയും, കാറിന് 20ല്‍ നിന്നും 25ഉം ആക്കി വര്‍ധിപ്പിച്ചാണ് സര്‍വിസ് ആരംഭിച്ചത്.
Show Full Article
TAGS:
Next Story