Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവലിയകുഴി സഹകരണ ബാങ്ക് ...

വലിയകുഴി സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

text_fields
bookmark_border
ഹരിപ്പാട്: ചേപ്പാട് വലിയകുഴി സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കില്‍ 3,88,18,933 രൂപയുടെ ക്രമക്കേട് നടന്നതായുള്ള റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിനുണ്ടായ നഷ്ടം കുറ്റക്കാരായ ജീവനക്കാരില്‍നിന്നും ഭരണസമിതിയില്‍നിന്നും ഈടാക്കാനും ശിപാര്‍ശയുണ്ട്. ബാങ്കിന്‍െറ നിയമാവലിക്ക് എതിരായി വായ്പകള്‍ നല്‍കിയും ക്രമവിരുദ്ധ ഇടപാടുകളിലൂടെയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സഹകരണസംഘം ജോയന്‍റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ സഹകരണ അസിസ്റ്റന്‍റ് സീനിയര്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടത്തെിയത്. എന്നാല്‍, നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. 42 കോടി പ്രവര്‍ത്തന മൂലധനവും 43 കോടി വായ്പയും 28 കോടി രൂപ നിക്ഷേപവുമുള്ള ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേട് ഭരണസമിതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
Show Full Article
TAGS:
Next Story