Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമക്കള്‍ ഉപേക്ഷിച്ച...

മക്കള്‍ ഉപേക്ഷിച്ച വൃദ്ധന് ഗാന്ധിഭവന്‍ തണലായി

text_fields
bookmark_border
കായംകുളം: മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ വൃദ്ധന് ഗാന്ധിഭവന്‍ സംരക്ഷണ തണലൊരുക്കി. വിമുക്തഭടനായ മുതുകുളം ചെഞ്ചേരില്‍ പൊറക്കുന്നത്ത് ശ്രീധരന്‍ പിള്ളയാണ് (87) അഭയം തേടി പൊലീസ് സ്റ്റേഷനിലത്തെിയത്. അധ്യാപികയും ബാങ്ക് ജീവനക്കാരിയും കമ്പനി ഉദ്യോഗസ്ഥരുമൊക്കെയായ നാല് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. വാര്‍ധക്യ അവശതകളും രോഗപീഡകളുമായി വലയുന്ന ഇദ്ദേഹത്തെ സംരക്ഷിക്കുന്നതില്‍ എല്ലാ മക്കളും വിമുഖത കാട്ടുകയാണ്. നേരത്തെ ന മക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. ഇതിന് ശേഷവും കാര്യങ്ങള്‍ പഴയപടിയായതോടെയാണ് ഗാന്ധിഭവനിലേക്ക് മാറ്റാന്‍ തീരുമാനമായത്. സി.ഐ കെ.എസ്. ഉദയഭാനു, ബ്ളഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷമീര്‍, ഹസീബ്, മുഹ്സിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീധരന്‍പിള്ളയെ ഗാന്ധിഭവനില്‍ എത്തിച്ചത്.
Show Full Article
TAGS:
Next Story