Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാസിമുദ്ദീന്‍െറ...

നാസിമുദ്ദീന്‍െറ പേനകളില്‍ വിരിയുന്നത് ഏകവര്‍ണ ജാലകങ്ങള്‍

text_fields
bookmark_border
വടുതല : ജാലകങ്ങള്‍ പ്രകൃതിയുടെ മനോഹാരിതയിലേക്കാണ് തുറക്കപ്പെടുന്നതെങ്കില്‍, മനുഷ്യ മനസ്സുകളിലെ അനന്തതയിലേക്കും കെട്ടിപ്പിണഞ്ഞ് കിടക്കുന്ന പരസ്പര ബന്ധങ്ങളിലെ നേര്‍കാഴ്ചയിലേക്കുമാണ് നാസിമുദ്ദീന്‍ എന്ന 21കാരന്‍ ജാലകം തുറക്കുന്നത്. അരൂക്കുറ്റി ഫര്‍സാന മന്‍സിലില്‍ നാസിമുദ്ദീന്‍െറ വരകള്‍ കണ്ടാല്‍ ആരും ഒന്ന് നിന്നുപോകും. അത്ര ആകര്‍ഷണീയതയാണ് വരയില്‍ ഉള്ളത്. മയക്കുമരുന്നിന് അടിമയാകുന്ന പുതുതലമുറ, നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി, ന്യൂ ജനറേഷന്‍ ചിന്തകള്‍ തുടങ്ങി വിവിധ തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓരോ വരയും. വെള്ള പേപ്പറിലും പരീക്ഷ ഹാളില്‍നിന്ന് കിട്ടുന്ന ചോദ്യപേപ്പറിലും നാസിമുദ്ദീന്‍ ഭംഗിയായി വരക്കും. അങ്ങനെ നാസിമുദ്ദീന്‍ കോളജിലെ താരമായി മാറിയിരുന്നു. ഒപ്പം നാട്ടിലെയും താരമായി. വരയില്‍ രണ്ട് പ്രത്യേകതകള്‍ ഉണ്ട് ഒന്ന്, അഞ്ചുരൂപയുടെ കറുപ്പ് മഷി പേന ഉപയോഗിച്ചാണ് നാസിമുദ്ദീന്‍ വരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. ഇടക്ക് പെന്‍സിലും ഉപയോഗിക്കും. മറ്റൊരു പ്രത്യേകത കറുപ്പ് നിറത്തിലുള്ള ഏക വര്‍ണ കൊളാഷുകളാണ് വരക്കുന്നത്. ഈ 21കാരന്‍ ഒരുക്കുന്ന ഒരോ ഏകവര്‍ണ കൊളാഷും ഭംഗിയും അതിന്‍െറ ആശയവുംകൊണ്ട് ശ്രദ്ധേയമാകുന്നു. ചെറിയ ഒരു കൊളാഷ് വരക്കാന്‍ മൂന്ന് പേനകളും രണ്ട് ദിവസവും ആവശ്യമായി വരും. വലിയ കൊളാഷുകള്‍ ആണെങ്കില്‍ ഇതില്‍ കൂടുതല്‍ പേനയും സമയവും വേണ്ടിവരും. 2014ല്‍ കൊച്ചിയില്‍ നടന്ന ബിനാലെയില്‍ പങ്കെടുക്കാന്‍ സാധിച്ചു. ഇത് വലിയ ഭാഗ്യമായി നാസിമുദ്ദീന്‍ കരുതുന്നു. ചെറുപ്പം മുതല്‍ വരയെ സ്നേഹിച്ച നാസിമുദ്ദീന് മാതാപിതാക്കളായ സിദ്ദീഖും ശബ്നയും പൂര്‍ണ പിന്തുണ നല്‍കുന്നു. വര പഠിക്കാന്‍ നാസിമുദ്ദീന്‍ ഒരിടത്തും പോയിട്ടില്ല. ഈ ചെറുപ്പക്കാരന്‍െറ വരകള്‍ കാണാന്‍ ധാരാളം പേര്‍ വീട്ടില്‍ എത്തുന്നുണ്ട്. ഭാവിയില്‍ വര പഠിച്ച് ഈ മേഖലയില്‍ തിളങ്ങാനാണ് ആഗ്രഹമെന്ന് നാസിമുദ്ദീന്‍ പറഞ്ഞു.
Show Full Article
TAGS:
Next Story