Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീരദേശ ഗ്രാമം...

തീരദേശ ഗ്രാമം ഒന്നിച്ചു; സുരാജിന്‍െറ ചികിത്സക്കായി ലഭിച്ചത് 6.13 ലക്ഷം

text_fields
bookmark_border
പുന്നപ്ര: വൃക്കരോഗം ബാധിച്ച് ചികിത്സക്ക് വകയില്ലാതെ കഴിഞ്ഞ പുന്നപ്ര തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് പുതുവല്‍ സുരാജിനെ (22) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തീരദേശ ഗ്രാമം ഒന്നിച്ചപ്പോള്‍ അഞ്ചുമണിക്കൂര്‍ കൊണ്ട് ലഭിച്ചത് 6.13 ലക്ഷം രൂപ. പുന്നപ്രയിലെ സ്നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടന പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും നിന്നാണ് പണം സമാഹരിച്ചത്. ധനസമാഹരണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ആന്‍റണി, വാര്‍ഡ് മെംബര്‍മാരായ പി. കൃഷ്ണപ്രിയ, എ. നസീര്‍, റാണി ഹരിദാസ്, പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ എസ്. നഹാസ്, സ്നേഹപൂര്‍വം സംഘടന പ്രസിഡന്‍റ് ഹസന്‍ എം. പൈങ്ങാമഠം, പി.ജി. സൈറസ്, എ.ആര്‍. സഹറുല്ലാഹ്, പ്രദീപ് കൂട്ടാല, ദേവന്‍ പി. വണ്ടാനം, ആര്‍. ശെല്‍വരാജന്‍, ബി. ഹര്‍ഷന്‍, സി. ടോമിച്ചന്‍, എ. അശോകന്‍, നൗഷാദ് സുല്‍ത്താന, ഒ.ജെ. ഷാജി, പി.എസ്. സനല്‍, ഡി.വി. സനല്‍കുമാര്‍, എം. സോളമന്‍, കെ. ചന്ദ്രബാബു, ആര്‍. ത്യാഗരാജന്‍, പി. യമുന, എ.കെ. വിശ്വനാഥന്‍, എ.ആര്‍. ജലീല്‍, യു. അഹമ്മദ് കബീര്‍, സി.കെ. ഷെരീഫ്, ഷാജി ഗ്രാമദീപം എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story