Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂര്‍-പരുമല...

ചെങ്ങന്നൂര്‍-പരുമല റോഡ് നിര്‍മാണം പുനരാരംഭിക്കുന്നു

text_fields
bookmark_border
ചെങ്ങന്നൂര്‍: നിര്‍ത്തിവെച്ച പാണ്ടനാട്-പരുമല റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെയും യോഗത്തില്‍ ധാരണയായി. വൈദ്യുതി പോസ്റ്റുകള്‍ മാറ്റാതെ ടാറിങ് ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത് ഇതെ തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്തിവെപ്പിച്ചത്. തുടര്‍ന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ശിവശങ്കരനുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ മാറ്റിയിടാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ടാറിങ് പുനരാരംഭിക്കാന്‍ തീരുമാനമായത്. പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്‍റ് വത്സലാ മോഹന്‍, മെംബര്‍മാരായ ഗോപിനാഥന്‍ പിള്ള, പ്രീത സജി, ചെങ്ങന്നൂര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. ബീനാകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സണ്ണി പുഞ്ചമണ്ണില്‍, അശോക് കുമാര്‍, ബോസ് പാണ്ടനാട്, ടി.ഡി. മോഹനന്‍, കലാധരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story