Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ്രാസ് റൂട്ട്...

ഗ്രാസ് റൂട്ട് ഫുട്ബാള്‍ കോച്ചിങ് അക്കാദമി വിദ്യാര്‍ഥികള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മുറി ഉപരോധിച്ചു

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം പഞ്ചായത്ത് സ്റ്റേഡിയത്തിലെ സ്റ്റേജിനോട് ചേര്‍ന്നുള്ള മുറി പൂട്ടിയതില്‍ പ്രതിഷേധിച്ച് താമരക്കുളം ഗ്രാസ് റൂട്ട് ഫുട്ബാള്‍ കോച്ചിങ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മുറി ഉപരോധിച്ചു. ഫുട്ബാള്‍ ഫെഡറേഷന്‍െറ നേതൃത്വത്തിലുള്ള ഗ്രാസ് റൂട്ട് ഫുട്ബാള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കുട്ടികളെ ഫുട്ബാള്‍ പരിശീലിപ്പിച്ച് വരുകയാണ്. പരിശീലനത്തിന് എത്തുന്ന കായികതാരങ്ങളുടെ ഫുട്ബാള്‍, ജഴ്സി, മിനി പോസ്റ്റ്, ഫര്‍ണിച്ചര്‍, മറ്റ് സാധനങ്ങള്‍ എന്നിവ സ്റ്റേഡിയത്തിനോട് ചേര്‍ന്ന മുറിയിലായിരുന്നു സൂക്ഷിച്ചത്. ഈ മുറി പെണ്‍കുട്ടികളുടെ ഡ്രസിങ് റൂം കൂടിയായിരുന്നു. കഴിഞ്ഞദിവസം പരിശീലനത്തിന് എത്തിയ ആറ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ മുറി പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഇതുമൂലം പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് മുറി പൂട്ടിയ സംഭവത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ഗ്രാസ് റൂട്ട് ഫുട്ബാള്‍ അക്കാദമിയിലെ 32ഓളം വിദ്യാര്‍ഥികള്‍ യൂനിഫോം അണിഞ്ഞ് രക്ഷിതാക്കളോടൊപ്പം സമരത്തിനത്തെിയത്. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഫുട്ബാള്‍ കളിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ മുറി ഉപരോധിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അക്കാദമി ഭാരവാഹികള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുറി തുറന്ന് കൊടുക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ഗ്രാസ് റൂട്ട് ചീഫ് കോഓഡിനേറ്റര്‍ ഗോപിനാഥ പിള്ള, കോഓഡിനേറ്റര്‍ ആര്‍. സുരേഷ്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. മുജീബ് റഹ്മാന്‍, രാജന്‍, എം. അജികുമാര്‍, ജോഷ്വാ, റഹിം എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഗ്രാസ് റൂട്ട് ഭാരവാഹികളായ ശ്യാമിനി, ഹിലാല്‍, മനോജ് ശേഖര്‍, കോച്ച് സി. ശശി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story