Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുഞ്ചന്‍ സ്മാരകത്തില്‍ ...

കുഞ്ചന്‍ സ്മാരകത്തില്‍ ഗാന്ധി കലാ ആസ്വാദന-പഠന ക്യാമ്പ് നാളെ മുതല്‍

text_fields
bookmark_border
ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്‍െറ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സിന്‍െറയും അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകത്തിന്‍െറയും ആഭിമുഖ്യത്തില്‍ ഏഴ്, എട്ട് തീയതികളില്‍ ഗാന്ധി കലാ ആസ്വാദന-പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിത്രകല, ശില്‍പകല, നാടകം, ഗാന്ധിസാഹിത്യം, സിനിമ എന്നിവ സംബന്ധിച്ച് ക്ളാസുകള്‍ ഉണ്ടാകും. ക്യാമ്പില്‍ 20 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. കലാ അഭിരുചിയുള്ളവര്‍ക്കും ആസ്വാദന താല്‍പര്യമുള്ളവര്‍ക്കുമാണ് പ്രവേശം. വിവിധ കലോത്സവ വേദികളില്‍ വിജയികളായവര്‍ക്ക് മുന്‍ഗണന. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0477 2251349.
Show Full Article
TAGS:
Next Story