Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎന്‍.ടി.പി.സി 1.60...

എന്‍.ടി.പി.സി 1.60 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും

text_fields
bookmark_border
ആറാട്ടുപുഴ: സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍പെടുത്തി കായംകുളം എന്‍.ടി.പി.സി 2015-16 വര്‍ഷത്തില്‍ 1.60 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ജനറല്‍ മാനേജര്‍ ശങ്കര്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30.76 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. അച്ചന്‍കോവിലാറിന് കുറുകെ റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജിന്‍െറയും അനുബന്ധ പദ്ധതികളുടെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 220 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2014-15 വര്‍ഷം അനുവദിച്ച 1.76 കോടി രൂപയില്‍ 65.64 ലക്ഷം രൂപ വിനിയോഗിച്ചു. ശേഷിക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. ആറാട്ടുപുഴ കൊച്ചീടെജെട്ടി പാലത്തില്‍ സൗരോര്‍ജ വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കായി പാലക്കാട്ട് എന്‍.ടി.പി.സി 10 ടോയ്ലെറ്റ് ബ്ളോക്കുകള്‍ നിര്‍മിച്ചുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story