Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂരിലെ...

അരൂരിലെ വിദ്യാര്‍ഥികളില്‍ പകുതിയോളം പേരും മയക്കുമരുന്നിന്‍െറ പിടിയിലെന്ന് പൊലീസ്

text_fields
bookmark_border
അരൂര്‍: അരൂര്‍ മേഖലയിലെ സ്കൂളിലെ ആണ്‍കുട്ടികളില്‍ പകുതിയോളം പേരും കഞ്ചാവ്-മയക്കുമരുന്നിന്‍െറ പിടിയിലെന്ന് പൊലീസ്. ജില്ലാ പൊലീസ് ചീഫ് വി. സുരേഷ്കുമാറിന്‍െറ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ‘ഡ്രൈവ്’ എന്നുപേരുള്ള സ്പെഷല്‍ സ്ക്വാഡിന്‍െറ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അരൂര്‍ പൊലീസിന് ലഭിച്ചത്. രണ്ടുമാസത്തിനുള്ളില്‍ 22 കേസുകള്‍ വിദ്യാര്‍ഥികളുടെ മയക്കുമരുന്ന് ഉപയോഗവുമായും കച്ചവടവുമായും ബന്ധപ്പെട്ട് ചാര്‍ജുചെയ്തിട്ടുണ്ടെന്ന് അരൂര്‍ എസ്.ഐ പ്രതാപ്ചന്ദ്രന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതുകൊണ്ട് ഒട്ടേറെപ്പേരെയും കേസില്‍പ്പെടുത്താതെ വിടുന്നുണ്ടെങ്കിലും രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ധരിപ്പിച്ചും ആവശ്യമെങ്കില്‍ കൗണ്‍സലിങ്ങും ചികിത്സയും ലഭ്യമാക്കുന്നതിനും പൊലീസ് മുന്‍കൈയെടുക്കുന്നുണ്ട്. എസ്.ഐയുടെ നേതൃത്വത്തിലുള്ള സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ അഞ്ചംഗസംഘമാണ് രഹസ്യാന്വേഷണം നടത്തുന്നത്. ആളൊഴിഞ്ഞ പറമ്പുകള്‍, കാടുകയറിയ പറമ്പുകള്‍, റെയില്‍വേയുടെ സമീപപ്രദേശങ്ങള്‍, കായല്‍തുരുത്തുകള്‍ എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് മയക്കുമരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. പിടിയിലായചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിനെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതിന് വിദ്യാര്‍ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. 100 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള പൊതികളും പൊലീസ് വിദ്യാര്‍ഥികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ എയ്ഡഡ് എന്നിങ്ങനെ എല്ലാ സ്കൂളുകളിലെയും ആണ്‍കുട്ടികള്‍ വിപത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിലെ ചില അടയാളങ്ങള്‍, മൊബൈല്‍ ഫോണിലെ ചില കോഡുകള്‍ എന്നിവയിലൂടെയാണ് ആവശ്യക്കാരെ കണ്ടത്തെുന്നത്. ചില മയക്കുമരുന്ന് ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനും ചില മരുന്നുകടക്കാര്‍ക്ക് മടിയില്ളെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. കഞ്ചാവ് വലിച്ചുകഴിയുമ്പോള്‍ കണ്ണുകള്‍ക്ക് ചുവപ്പുനിറം വീഴാതിരിക്കാന്‍ തുള്ളിമരുന്നും കഞ്ചാവിനൊപ്പം വിതരണം ചെയ്യുന്നുണ്ടത്രേ. ഇതിന്‍െറ അധിക ഉപയോഗം കാഴ്ചയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രക്ഷിതാക്കളും അധ്യാപകരും സന്നദ്ധ സംഘടനകളും കൂട്ടായി ശ്രമിച്ചാല്‍ മാത്രമെ ഈ വിപത്തില്‍നിന്നും കുട്ടികളെ രക്ഷിക്കാനാവുവെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
Show Full Article
TAGS:
Next Story