Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ല് സംഭരണം...

നെല്ല് സംഭരണം വൈകുന്നു; ഇനി തുടങ്ങിയാലും കര്‍ഷകര്‍ക്ക് നഷ്ടത്തില്‍നിന്ന് മോചനമില്ല

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രതീക്ഷയെല്ലാം അസ്തമിച്ച മട്ടിലേക്ക് മാറി. ആഴ്ചകളായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്ന വാഗ്ദാനങ്ങള്‍ പതിരായി. നെല്ല് സംഭരണം ഉടന്‍ എന്ന് പറഞ്ഞ് അധികാരികള്‍ കര്‍ഷകരെ വ്യാമോഹിപ്പിച്ചതുമാത്രം മിച്ചം. ടണ്‍ കണക്കിന് നെല്ലാണ് കുട്ടനാടിന്‍െറ വിവിധഭാഗങ്ങളില്‍ സംഭരണം കാത്ത് കിടക്കുന്നത്. അതോടൊപ്പം കൊയ്യാറായ പാടശേഖരങ്ങളില്‍ മഴമൂലം കതിര്‍മണികള്‍ ഒടിഞ്ഞുവീണ് തുടങ്ങിയിരിക്കുന്നു. കൊയ്താലും നെല്ല് കൊണ്ടുപോകാനാളില്ലാത്ത അവസ്ഥയില്‍ കര്‍ഷകര്‍ കൊയ്ത്ത് മാറ്റിവെക്കുകയാണ്. രണ്ടാം കൃഷിയെന്ന കഠിനപ്രയത്നമാര്‍ന്ന കൃഷി നടത്തുക കുട്ടനാട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. എങ്കിലും പൊതുവേ അനുകൂല കാലാവസ്ഥയായതിനാല്‍ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ വിളവിറക്കിയിരുന്നു. കര്‍ഷകരെ വയലിലേക്ക് എത്തിക്കാന്‍ നടപടികള്‍ എടുക്കുന്ന കൃഷി വകുപ്പും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന ഭക്ഷ്യവകുപ്പും എല്ലാം ഇത്തവണ തലതിരിഞ്ഞ നടപടികളാണ് സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ മാനദണ്ഡത്തിന്‍െറ പേരില്‍ സെപ്റ്റംബര്‍ പകുതിയോടെ കൊയ്തുവെച്ച നെല്ല് സംഭരിക്കാന്‍ കഴിഞ്ഞില്ല. ഒക്ടോബര്‍ ഒന്നിനു മാത്രമേ സംഭരണം നടക്കൂവെന്നാണ് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പ്രഖ്യാപിച്ചത്. ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിനുശേഷം നവംബര്‍ ഒന്നിന് നെല്ല് അളന്ന് കൊണ്ടുപോകുമെന്ന് കര്‍ഷകര്‍ കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. കുട്ടനാട്ടില്‍ പ്രതിഷേധസ്വരം വ്യാപകമാണ്. കര്‍ഷകരുടെ ക്ഷമ നശിച്ചുകഴിഞ്ഞു. ഓരോ ഏക്കറിലും കിന്‍റല്‍ കണക്കിന് നെല്ല് ഈര്‍പ്പം വന്ന് നശിച്ചു. നെല്ല് ഉണക്കാന്‍ കാലാവസ്ഥയും അനുവദിക്കുന്നില്ല. മില്ലുടമകളുടെ ശക്തമായ നിലപാടാണ് അവസാനമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നത്. നൂറുകണക്കിന് ടണ്‍ നെല്ല് ഈര്‍പ്പത്താലും വെയിലുംമഴയും കൊണ്ടും നശിക്കുമ്പോഴും മില്ലുടമകളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി പ്രശ്നം തീര്‍ന്നാല്‍ തന്നെ വലിയ നഷ്ടമാണ് കര്‍ഷകര്‍ അഭിമുഖീകരിക്കേണ്ടത്. നന്നായി ഉണങ്ങിക്കിടന്ന നെല്ല് ഇപ്പോള്‍ നനഞ്ഞ് മോശമായി. സംഭരണം തുടങ്ങിയാല്‍തന്നെ ഈര്‍പ്പത്തിന്‍െറ പേരില്‍ വലിയൊരു തുക കര്‍ഷകന്‍െറ പോക്കറ്റില്‍നിന്ന് നഷ്ടപ്പെടും. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കര്‍ഷകന് ലഭിക്കില്ളെന്നര്‍ഥം. സംഭരണവില കൂട്ടിയപ്പോള്‍ ലോറി വാടകയും കൈകാര്യ ചെലവും കൂട്ടണമെന്നാണ് മില്‍ ഉടമകളുടെ ആവശ്യം. എന്നാല്‍, അമിതമായ വര്‍ധനയാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ഇതൊന്നും കര്‍ഷകരെ ബാധിക്കുന്ന പ്രശ്നമല്ല. അവര്‍ കൃഷിചെയ്ത് വിളവെടുത്തു. എന്നാല്‍, അത് വാങ്ങി പണം നല്‍കേണ്ടവര്‍ ഓരോ ന്യായം പറഞ്ഞ് ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി അപൂര്‍വമായേ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ളൂ. 1500 ഹെക്ടറിലെ നെല്ല് കൊയ്ത്തിന് പാകമായി കിടക്കുമ്പോഴാണ് പ്രശ്നം പരിഹരിക്കാതെ നില്‍ക്കുന്നത്. എന്ന് പരിഹരിച്ചാലും നശിക്കാനുള്ളത് നശിച്ചുകഴിഞ്ഞു. ഈര്‍പ്പം ബാധിച്ച നെല്ലിന്‍െറ വിലതന്നെ തുച്ഛമായിരിക്കും. കുട്ടനാട്ടില്‍ പ്രതിഷേധം അലയടിക്കുകയാണ്.
Show Full Article
TAGS:
Next Story