Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ല് സംഭരണം...

"നെല്ല് സംഭരണം തുടങ്ങിയില്ളെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം'

text_fields
bookmark_border
ആലപ്പുഴ: നെല്ല് സംഭരണം ഉടന്‍ തുടങ്ങിയില്ളെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്ന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി. കുട്ടനാട്ടിലെ എടത്വ, തലവടി, ചമ്പക്കുളം, നെടുമുടി എന്നീ പ്രദേശങ്ങളിലെ 620 പാടശേഖരങ്ങളിലെ നെല്ല് കൊയ്തത് സപൈ്ളകോ സംഭരിക്കാത്തതുമൂലം പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. മില്ലുകാരുടെ സമരംമൂലം 3250 ടണ്‍ നെല്ലാണ് പല സ്ഥലങ്ങളിലായി കിളിര്‍ത്ത് നശിക്കുന്നത്. എന്നിട്ടും അനുകൂല നടപടി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നില്ല. കൃത്യസമയത്ത് നെല്ല് സംഭരിക്കാനോ വില നല്‍കാനോ സിവില്‍ സപൈ്ളസ് തയാറാകുന്നില്ല. മഴ നനഞ്ഞ നെല്ല് ഉണക്കിയെടുക്കാന്‍ കിന്‍റലിന് 100 രൂപയിലധികം ചെലവ് കര്‍ഷകനുണ്ട്. എന്നാല്‍, ഹാന്‍ഡ്ലിങ് ചാര്‍ജായി സര്‍ക്കാര്‍ കര്‍ഷകന് നല്‍കുന്നത് കിന്‍റലിന് 12 രൂപ മാത്രം. നെല്ല് കുത്തി അരിയാക്കി നല്‍കുന്നതിന് മില്ലുകള്‍ക്ക് 141 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അത് 250 രൂപയാക്കണമെന്നാണ് മില്ലുകാരുടെ ആവശ്യം. ഈ വിഷയത്തില്‍ സപൈ്ളകോയുടെ നിലപാട് അലസമാണ്. ഹാന്‍ഡ്ലിങ് ചാര്‍ജ് 12ല്‍നിന്ന് 150 രൂപയാക്കണം. നെല്ളെടുക്കാന്‍ സര്‍ക്കാര്‍ കോഓപറേറ്റിവ് സൊസൈറ്റികളോട് ആവശ്യപ്പെടണം. 2013- 2014, 2014- 15 വര്‍ഷങ്ങളില്‍ ഉണ്ടായ കൃഷിനാശവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അനുവദിച്ച 9.50 കോടി ഇതുവരെ വിതരണം ചെയ്തിട്ടില്ല. രണ്ടാംകൃഷി നിര്‍ത്തലാക്കണം. ഇക്കാലത്ത് തണ്ണീര്‍മുക്കം ബണ്ട് അടക്കുന്നത് കുട്ടനാടിന് ദോഷകരമാണ്. രാസവസ്തുക്കളും കീടനാശിനികളും ഒഴുക്കില്ലാത്ത വെള്ളത്തില്‍ കിടന്ന് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. രണ്ടാംകൃഷി തുടങ്ങിയതോടെയാണ് കുട്ടനാട്ടില്‍ കാന്‍സര്‍ കൂടുതലായത്. രണ്ടാംകൃഷിക്കാലത്ത് കൊഞ്ചും കരിമീനും കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story