Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലകള്‍ തോറും...

ജില്ലകള്‍ തോറും മദ്യസൂപ്പര്‍മാര്‍ക്കറ്റുകള്‍: നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന്

text_fields
bookmark_border
കായംകുളം: കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ജില്ലകള്‍ തോറും മദ്യസൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെയും മദ്യ നിരോധന സമിതിയുടെയും ആഭിമുഖ്യത്തില്‍ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം സായാഹ്ന ഉപവാസവും സമൂഹ പ്രാര്‍ഥനായോഗവും നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കോഓഡിനേറ്റര്‍ നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശാഫി മൗലവി കായംകുളം, സ്വാമി ഗുരു ജ്ഞാനാനന്ദ, ചുനക്കര ജനാര്‍ദനന്‍നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ്, യോഹന്നാന്‍ ആന്‍റണി, ലത്തീഫ് കരുനാഗപ്പള്ളി, എസ്.കെ. നസീര്‍, കബീര്‍ മുസ്ലിയാര്‍, ബി. ദിലീപന്‍, ജലീല്‍ വേലഞ്ചിറ, നിസ്താര്‍ ചാങ്ങയില്‍, നൗഫല്‍ ചെമ്പകപ്പള്ളില്‍, വിശ്വരൂപന്‍, ഷഹനാസ് വെട്ടിയാര്‍, ലത്തീഫ് മുസ്ലിയാര്‍, ബാദുഷ, സുധ സുധാകരന്‍, രവീന്ദ്രന്‍, അസീം അമ്പീരത്തേ്, അനസ്, അന്‍സില്‍, നിയാസ്, ത്വാഹ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story