Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെട്രോ...

മെട്രോ നിര്‍മാണസ്ഥലത്തുനിന്ന് പൈപ്പ് വീണ് ഓടിക്കൊണ്ടിരുന്ന കാറിന്‍െറ ചില്ല് തകര്‍ന്നു

text_fields
bookmark_border
ആലുവ: മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്ന് ഇരുമ്പ് പൈപ്പ് റോഡിലേക്ക് വീണതിനത്തെുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറിന്‍െറ ചില്ല് തകര്‍ന്നു. മെട്രോ നിര്‍മാണ കരാറുകാര്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പുനല്‍കിയതിനാല്‍ പൊലീസ് കേസ് ഒഴിവാക്കി. സുരക്ഷാവീഴ്ചയാണ് പൈപ്പ് വീണതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ട് മുട്ടം സുരഭി ഹോട്ടലിനുസമീപമായിരുന്നു സംഭവം. എറണാകുളം ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്നു കാര്‍. ഒന്നര മീറ്ററോളം നീളമുള്ള പൈപ്പാണ് വീണത്. കാറിന്‍െറ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകരുകയും ബോണറ്റ് ഭാഗം തകരാറിലാവുകയും ചെയ്തു. കാറില്‍ ഡ്രൈവര്‍ക്ക് പുറമെ അങ്കമാലി സ്വദേശികളായ രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് മെട്രോ കരാറുകാരുടെ പ്രതിനിധിയത്തെി കാറിനുണ്ടായ നഷ്ടം പൂര്‍ണമായി വഹിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. ഈ സമയം, ചെങ്ങമനാട് പൊലീസ് സ്ഥലത്തുണ്ടായിരുന്നു. അതുവഴി വരുന്ന മന്ത്രിയെ കാത്തുനിന്നതായിരുന്നു പൊലീസ് സംഘം. ഇവരുടെ കൂടി മധ്യസ്ഥതയിലാണ് കേസില്ലാതെ പറഞ്ഞവസാനിപ്പിച്ചത്.
Show Full Article
TAGS:
Next Story